Image

പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയുടെ കഥ പറയുന്ന 916

Published on 21 December, 2012
പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയുടെ കഥ പറയുന്ന 916
എം മോഹനന്‍ സംവിധാനം നിര്‍വഹിച്ച 916 പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയുടെ കഥ പറയുന്ന ചിത്രമാണ്‌. വിഭാര്യനായ ഡോ. ഹരികൃഷ്‌ണന്റെയും (അനൂപ്‌ മേനോന്‍) മകള്‍ മീരയുടെയേം (മാളവിക മേനോന്‍) സ്വച്ഛമായ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഗതി മാറ്റുന്നതിനെ കുറിച്ച്‌ പറയുന്നു. പണം ഇച്ച്‌ചിക്കാതെ ആതുര സേവനം തപസ്യ ആക്കിയ വ്യക്തിയാണ്‌ ഡോ ഹരികൃഷ്‌ണന്‍. ഹരിയുടെ സുഹൃത്തായ ഡോ രമേശ്‌ (മുകേഷ്‌) ആവട്ടെ ഭാര്യ പറയുന്നതിനനുസരിച്ച്‌ ആശുപത്രികളില്‍ നിന്ന്‌ ആശുപത്രികളിലേക്ക്‌ ഓടിക്കൊണ്ടിരിക്കുകയാണ്‌ പണസമ്പാദനം എന്ന ലക്ഷ്യം മാത്രം മുന്‍പില്‍ കണ്ടു കൊണ്ട്‌.

പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയായ മീരയുടെ ലോകം അച്ഛന്‌ ചുറ്റുമാണ്‌, ഹരി ജീവിക്കുന്നതും മീരയ്‌ക്ക്‌ വേണ്ടിയാണ്‌. ഇവരുടെ ഇടയിലേക്ക്‌ പ്രശാന്ത്‌ (അസിഫ്‌ അലി) എന്ന ചെറുപ്പക്കാരന്‍ കടന്നു വരുന്നതോടെ ഉണ്ടാവുന്ന പൊട്ടിത്തെറികളും ഒരപ്രതീക്ഷിത ഫോണ്‍ കാള്‍ അവരുടെ ജീവിതം മാറ്റിമറിക്കുന്നതുമാണ്‌ ഈ സിനിമയുടെ പ്രതിപാദ്യം.

സംഗതി ഒക്കെ കൊള്ളാമെങ്കിലും ഉരുക്കി വന്നപ്പോ 916 ന്റെ മാറ്റ്‌ എത്രയെന്ന്‌ പ്രേക്ഷകര്‍ തന്നെ വിലയിരുത്തട്ടെ. പ്രണയം, പണക്കാരി പെണ്ണിന്‌ ഗ്രാമ്യ ജീവിതത്തോട്‌ പൊരുത്തപ്പെടാനാവാത്തത്‌, ഗ്രാമ നന്മ, ഡോക്ടര്‍മാരുടെ പണത്തിനോടുള്ള ആര്‍ത്തി, പ്രവാസി അച്ഛനമ്മമാര്‍ നാട്ടില്‍ തനിച്ചാക്കി പോവുന്ന കുട്ടികളുടെ ഒറ്റപ്പെടല്‍, കൂട്ടുകെട്ടുകള്‍, ഇന്റര്‍നെറ്റ്‌ കഫെ, മൊബൈല്‍ ഫോണ്‍ എന്നിവ വഴി തെറ്റിക്കുന്ന കൗമാരം, അച്ഛനും മകളും തമ്മില്‍ മകളും അമ്മയും തമ്മില്‍ ഉള്ള ബന്ധം എന്ന്‌ തുടങ്ങി സിനിമ പറയാത്ത വിഷയങ്ങള്‍ ചുരുക്കം, അത്‌ കൊണ്ട്‌ തന്നെ എവിടെയും കൂടുതല്‍ സ്‌പര്‍ശിക്കാതെ സിനിമ പലപ്പോഴും ഉപരിവിപ്ലവമായും പോവുന്നു. അതുകൊണ്ടുതന്നെ 916 ഏറെ ശ്രദ്ധിക്കപ്പെടുമെന്ന്‌ തീര്‍ച്ച.
പ്ലസ്‌ ടു വിദ്യാര്‍ത്ഥിനിയുടെ കഥ പറയുന്ന 916
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക