Image

വിജി തമ്പിയുടെ നാടോടി മന്നന്‍

Published on 21 December, 2012
വിജി തമ്പിയുടെ നാടോടി മന്നന്‍
വിജി തമ്പി സംവിധാനംചെയ്യുന്ന നാടോടി മന്നനില്‍ ദിലീപ്‌ നായകനായി അഭിനയിക്കുന്നു. അനന്യ, മൈഥിലി, അര്‍ച്ചനാ കവി എന്നിവരാണ്‌ നായികമാര്‍. കൃഷ്‌ണ പൂജപ്പുരയാണ്‌ ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്‌.

ഒറ്റപ്പാലംകാരനായ പത്മനാഭന്‍ തന്റെ ജീവിതപ്രാരാബ്‌ധംമൂലമാണ്‌ ജാഥാ തൊഴിലാളിയായി മാറിയത്‌.അച്ഛന്‍ സഖാവ്‌ മാധവേട്ടന്‍ ആദര്‍ശശാലിയായ ഒരു രാഷ്‌ട്രീയനേതാവായിരുന്നു. സത്യസന്ധമായ രാഷ്‌ട്രീയ പ്രവര്‍ത്തനംമൂലം തന്റെ കുടുംബത്തെ രക്ഷപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. മാധവന്റെ മരണം പത്മനാഭനെ ഏറെ ഉത്തരവാദിത്വങ്ങളിലേക്കു നയിക്കപ്പെട്ടു. പിന്നീട്‌ കണ്‌ടുപഴകിയ രാഷ്‌ട്രീയക്കാരുമായി ബന്ധപ്പെട്ടു. ഏതു രാഷ്‌ട്രീയ പാര്‍ട്ടിക്കാരന്റെയും ജാഥാ തൊഴിലാളിയായി മാറി. അങ്ങനെയാണ്‌ ഒരിക്കല്‍ തിരുവനന്തപുരത്തെത്തിയത്‌. ഇതു പത്മനാഭന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവുണ്‌ടാക്കി. അതു ചെന്നെത്തുന്നത്‌ തിരുവനന്തപുരം മേയറാകുന്നിടത്താണ്‌. തുടര്‍ന്നുണ്‌ടാകുന്ന സംഭവവികാസങ്ങളുടെ ചലച്ചിത്രാവിഷ്‌കാരമാണ്‌ ഈ ചിത്രം.

വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, നെടുമുടി വേണു, സുരാജ്‌, സലിംകുമാര്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ഗീഥാ സലാം, കലാഭവന്‍ പ്രജോദ്‌, സോളമന്‍, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്‌, റിയാസ്‌ ഖാന്‍, ശ്രീലത, നന്ദു പൊതുവാള്‍, ശ്രീലത, കുളപ്പുള്ളി ലീല എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.

സഞ്‌ജീവ്‌ ശങ്കറാണ്‌ ഛായാഗ്രാഹകന്‍. എഡിറ്റിംഗ്‌- മനോജ്‌, മേക്കപ്‌- പി.എന്‍. മണി, വസ്‌ത്രാലങ്കാരം- ഇന്ദ്രന്‍സ്‌ ജയന്‍, അസോസിയേറ്റ്‌ ഡയറക്‌ടര്‍- അന്‍സാര്‍ ഖാന്‍, പ്രൊഡ. കണ്‍ട്രോളര്‍- ദീപു എസ്‌. കുമാര്‍. -വാഴൂര്‍ ജോസ്‌
വിജി തമ്പിയുടെ നാടോടി മന്നന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക