Image

ഷിക്കാഗോ സെന്റ് മേരീസില്‍ ''ശതാബ്ദി വിസ്മയം'' വിസ്മയമായി.

Published on 02 September, 2011
ഷിക്കാഗോ സെന്റ് മേരീസില്‍ ''ശതാബ്ദി വിസ്മയം'' വിസ്മയമായി.
ഷിക്കാഗോ: കോട്ടയം നഗരം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ജനസമുദ്രമായി മാറിയ ക്‌നാനായ ശതാബ്ദി വിശ്വാസ പ്രഖ്യാപന റാലി ഷിക്കാഗോയിലെ സെന്റ് മേരീസ് പള്ളിയില്‍ തല്‍സമയം കണ്ടുകൊണ്ട് ''ശതാബ്ദി വിസമയക്കാഴ്ച'' അക്ഷരാര്‍ത്ഥത്തില്‍ വിസ്മയമായി മാറി.

ഞായറാഴ്ച വി. കുര്‍ബാനയെ തുടര്‍ന്ന് ശതാബ്ദിയുടെ മധുരസ്മരണകള്‍ ഉണര്‍ത്തുന്നതിനായി ട്രസ്റ്റി കോര്‍ഡിനേറ്റര്‍ പോണ്‍സണ്‍ കുളങ്ങരയുടെ നേതൃത്വത്തില്‍ കേക്ക് മുറിച്ചും പാല്‍പായസം പങ്കുവച്ചും, രണ്ടായിരത്തോളം വരുന്ന ക്‌നാനായ മക്കള്‍ ശതാബ്ദി വിസ്മയക്കാഴ്ചയില്‍ പങ്കെടുത്തു.

കോട്ടയത്ത് അന്‍പതിനായിരത്തിലധികം വരുന്ന റാലി ഷിക്കാഗോയിലെ സെന്റ് മേരീസ് പാരീഷ് ഹാളില്‍ ഇരുന്ന് കണ്ടുകൊണ്ട്, കോട്ടയത്ത് റാലിയില്‍ പങ്കെടുത്ത പ്രതീതി ജനിപ്പിക്കുവാന്‍ പ്രസ്തുത വിസ്മയക്കാഴ്ചക്ക് സാധിച്ചു എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു.

പള്ളി എക്‌സിക്യൂട്ടീവും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും വിവിധ മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരും, സിസ്‌റ്റേഴ്‌സും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി
ഷിക്കാഗോ സെന്റ് മേരീസില്‍ ''ശതാബ്ദി വിസ്മയം'' വിസ്മയമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക