Image

പീഡനകേസിലെ പ്രതികള്‍ക്ക്‌ രാഷ്‌ട്രീയ പരിരക്ഷ നല്‍കരുത്‌: കമലഹാസന്‍

Published on 23 December, 2012
പീഡനകേസിലെ പ്രതികള്‍ക്ക്‌ രാഷ്‌ട്രീയ പരിരക്ഷ നല്‍കരുത്‌: കമലഹാസന്‍
കൊച്ചി: പീഡനകേസിലെ പ്രതികള്‍ക്ക്‌ രാഷ്‌ട്രീയ പരിരക്ഷ നല്‍കരുതെന്ന്‌ പ്രശസ്‌ത നടന്‍ കമലഹാസന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രതികള്‍ക്കു വധശിക്ഷ നല്‌കണമെന്നതിനോടു യോജിപ്പില്ല. ഒരു കുറ്റകൃത്യത്തിനു ന്യായീകരിക്കാന്‍ മറ്റൊരു കുറ്റകൃത്യം ആവര്‍ത്തിക്കുന്നതിനു സമമാണിതെന്നും അദ്ദേഹം തന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ പ്രചാരണത്തോടനുബന്ധിച്ചു നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പെണ്‍കുട്ടി ക്രൂരമായ ലൈംഗികപീഡനത്തിനിരയായ സംഭവം നിര്‍ഭാഗ്യകരമാണെന്നും കേസില്‍ വധശിക്ഷ നടപ്പാക്കുന്നതുകൊണ്‌ടു പ്രശ്‌നത്തിനു പരിഹാരമാവില്ലെന്നും എന്റെ രാജ്യത്താണ്‌. എന്റെ സഹോദരിയാണു പീഡനത്തിനിരയായത്‌. ചെയ്‌തത്‌ എന്റെ സഹോദരനും. ഇത്തരമൊരു ക്രൂരത ചെയ്യാനുള്ള ധൈര്യം ഇവര്‍ക്കെങ്ങനെയുണ്‌ടായെന്നാണു ഞാന്‍ ചിന്തിക്കുന്നത്‌. തെറ്റുചെയ്‌തവരെ തൂക്കിലേറ്റണമെന്നാണ്‌ എല്ലാവരുടെയും ആവശ്യം. അതുകൊണ്ട്‌ പ്രശ്‌നത്തിന്‌ പരിഹാരമാ
വില്ലെന്നും കമലഹാസന്‍ പറഞ്ഞു.
പീഡനകേസിലെ പ്രതികള്‍ക്ക്‌ രാഷ്‌ട്രീയ പരിരക്ഷ നല്‍കരുത്‌: കമലഹാസന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക