Image

ഷാരൂഖ്‌ ചിത്രത്തില്‍ ശോഭനയും

Published on 25 December, 2012
ഷാരൂഖ്‌ ചിത്രത്തില്‍ ശോഭനയും
പ്രശസ്‌ത ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാന്റെ പുതിയ ചിത്രമായ ചെന്നൈ എക്‌സ്‌പ്രസ്‌ എന്ന ചിത്രത്തില്‍ മലയാളം, തമിഴ്‌ നായികശോഭനയും അഭിനയിക്കുന്നു.ഷാരൂഖിന്റെ ചെന്നൈ എക്‌സ്‌പ്രസില്‍ നായികയായ ദീപിക പദുക്കോണ്‍ ചെന്നൈ തമിഴ്‌ ബ്രഹ്‌മിണ്‍ പെണ്‍കുട്ടിയായിട്ടാണ്‌ അഭിനയിക്കുന്നത്‌. ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ ചെന്നൈയിലാണ്‌ ചിത്രീകരിക്കുന്നതും. വളരെ പ്രധാനപ്പെട്ട വേഷത്തിലാണ്‌ ശോഭന ചിത്രത്തില്‍ ഷാരൂഖിനൊപ്പം വീണ്‌ടും വെള്ളിത്തിരയിലേക്ക്‌ എത്തുന്നത്‌.

നൃത്തവിദ്യാലയവുമായി തിരക്കിലായ ശോഭന ഇടവേളകളില്‍ മാത്രമാണ്‌ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാനെത്തുന്നത്‌. രജനികാന്തിന്റെ കൊച്ചടിയാന്‍ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്‌ട്‌ ശോഭന.
ഷാരൂഖ്‌ ചിത്രത്തില്‍ ശോഭനയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക