Image

മികച്ച ഹൈടെക്‌ ഡയറി ഫാം അവാര്‍ഡ്‌ ജെയെസ്സ്‌ ഫാമിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2011
മികച്ച ഹൈടെക്‌ ഡയറി ഫാം അവാര്‍ഡ്‌ ജെയെസ്സ്‌ ഫാമിന്‌
കോട്ടയം: കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച്‌ ജോയി ചെമ്മാച്ചേല്‍ ആരംഭിച്ച ജെയെസ്സ്‌ ഫാമിനു `മികച്ച ഹൈടെക്ക്‌ ഡയറി ഫാമിനുള്ള അവാര്‍ഡ്‌' ലഭിച്ചു. കോട്ടയം ജില്ലാ ക്ഷീര വികസന വകുപ്പാണ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌.

സംയോജിത കൃഷി പദ്ധതി പ്രകാരം കോട്ടയം ജില്ലയില്ലയിലെ നീണ്ടൂര്‍ മണ്ണാര്‍മൂല പാടശേഖരത്തിലാണ്‌ ജെയെസ്സ്‌ ഫാം ആരംഭിച്ചത്‌.

പഴം പച്ചക്കറികള്‍, തോട്ടംവിളകള്‍ മത്സ്യകൃഷി, കന്നുകാലി വളര്‍ത്തല്‍, കോഴി,താറാവ്‌,നായ്‌ക്കള്‍ മുതല്‍ മുന്തിരിത്തോപ്പുവരെ ഈ കാര്‍ഷിക ഗ്രാമത്തിലുണ്ട്‌. കൂടാതെ ലൗബേര്‍ഡ്‌ മുതല്‍ എല്ലായിനം അലങ്കാര പക്ഷികളേയും അലങ്കാര മത്സങ്ങളേയും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളേയും ഇവിടെ കൃഷി ചെയ്യുന്നു. എമുവും ഗിനിയും വാത്തയുമെല്ലാമുണ്ട്‌ ജെയെസ്സില്‍.

32 കറപ്പശുക്കള്‍,2 എരുമ, 3 എരുമ കിടാരികള്‍,8 കിടാരികളും 1 കിടാക്കളും ഈ ഫാമില്‍ ഇപ്പോഴുണ്ട്‌. ക്ഷീരോല്‌പാദനത്തിനു ആത്യാധുനിക സംവിധാനമാണ്‌ ജെയെസ്സ്‌ ഫാമിനുള്ളത്‌. ആത്യാധുനികമായ രീതിയില്‍ വൃത്തിയുള്ള ചുറ്റുപാടില്‍ കന്നുകാലികളെ പരിപാലിക്കുകയും ചെയ്യുന്നു. ക്ഷീരോല്‌പാദനത്തില്‍ ജെയെസ്സ്‌ ഫാം കൈവരിച്ച നേട്ടവും അതിനു അനുവര്‍ത്തിച്ച രീതികളും പരിഗണിച്ചാണ്‌ ഈ അവാര്‍ഡ്‌.
പാലാ-കൊല്ലപ്പള്ളിയില്‍ വെച്ച്‌ ജോയി ചെമ്മാച്ചേലിന്റെ മാതാവ്‌ ശ്രീമതി അല്ലി ചെമ്മാച്ചേല്‍ അവാര്‍ഡ്‌ സ്വീകരിച്ചു.
മികച്ച ഹൈടെക്‌ ഡയറി ഫാം അവാര്‍ഡ്‌ ജെയെസ്സ്‌ ഫാമിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക