Image

ഐ.എം.എ യൂത്ത്‌ ഫ്രണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2011
ഐ.എം.എ യൂത്ത്‌ ഫ്രണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുവതലമുറയില്‍ നേതൃവാസനയും കേരള സംസ്‌കാരവും പരിപോഷിപ്പിക്കുന്നതിനായി സംഘടനയുടെ യുവജനവിഭാഗം രൂപീകരിച്ചു.

2011 ഓഗസ്റ്റ്‌ 28-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ നൈല്‍സിലുള്ള ന്യൂചൈനാ റെസ്റ്റോറന്റില്‍ ചേര്‍ന്ന യുവജനങ്ങളുടെ കൂട്ടായ്‌മയിലാണ്‌ `ഐ.എം.എ യൂത്ത്‌ഫ്രണ്ട്‌' എന്ന പേരില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ പോഷക സംഘടന രൂപീകരിച്ചത്‌.

പ്രസിഡന്റ്‌ ഷാജന്‍ ആനിത്തോട്ടത്തിന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഫോമാ നാഷണല്‍ കൗണ്‍സില്‍ അംഗവും ഇന്തോ- അമേരിക്കിന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറിയുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഭദ്രദീപം തെളിയിച്ച്‌ യൂത്ത്‌ ഫ്രണ്ടിന്റെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി ഡോ. ലൈജോ ജോസഫ്‌, ട്രഷറര്‍ ജോര്‍ജ്‌ ചക്കാലത്തൊട്ടിയില്‍, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ചൊള്ളമ്പേല്‍, ജോ. സെക്രട്ടറി മോഹന്‍ സെബാസ്റ്റ്യന്‍, ജോ. ട്രഷറര്‍ മാത്യു കളത്തില്‍, വിമന്‍സ്‌ കോര്‍ഡിനേറ്റര്‍ ജിഷ ഏബ്രഹാം, കമ്മിറ്റിയംഗങ്ങളായ ഫില്‍സ്‌ മാപ്പിളശ്ശേരില്‍, ബിജി കൊല്ലാപുരം, ജോബി ലൂക്കോസ്‌, ഡൊമിനിക്‌ ചൊള്ളമ്പേല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

യൂത്ത്‌ ഫ്രണ്ടിന്റെ സ്ഥാപക നേതൃനിരയിലേക്ക്‌ പതിനഞ്ചംഗ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ജെറി കൊല്ലാപുരം (കണ്‍വീനര്‍), ഫിയാനോ മോഹന്‍ (ഫീമെയില്‍ കോര്‍ഡിനേറ്റര്‍), സെബാസ്റ്റ്യന്‍ അച്ചേട്ട്‌ (കോ- കണ്‍വീനര്‍), നേഹാ ഹരിദാസ്‌ (കോ-കോര്‍ഡിനേറ്റര്‍), അന്‍ഷില്‍ ജോസ്‌, ജോബിന്‍ കൊല്ലാപുരം, ജോയല്‍ ചൊള്ളമ്പേല്‍, ടോമി മത്തായി, ജാക്ക്‌ ജോസഫ്‌, അനീഷ മണ്ണഞ്ചേരില്‍, മെറില്‍ ആന്‍ മാണി, ദിവ്യ ചിറയില്‍, താരാ ജോസഫ്‌, ജെനിത ജോമി, ജെസീക്ക കളത്തില്‍, ജൂബിയ പള്ളിക്കിഴക്കേതില്‍ എന്നിവരാണ്‌ കമ്മിറ്റിയംഗങ്ങള്‍.

സെപ്‌റ്റംബര്‍ മൂന്നാംതീയതി താഫ്‌റ്റ്‌ ഹൈസ്‌കൂളില്‍ നടക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികളില്‍ ഐ.എം.എ യൂത്ത്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കണമെന്ന്‌ കമ്മിറ്റി തീരുമാനിച്ചു. ചലച്ചിത്രതാരം കനിഹ ഉദ്‌ഘാടനം ചെയ്യുന്ന ഐ.എം.എ ഓണാഘോഷങ്ങളില്‍ എല്ലാ യൂത്ത്‌ ഫ്രണ്ട്‌ അംഗങ്ങളും കേരളാ രീതിയില്‍ വസ്‌ത്രധാരണം ചെയ്‌ത്‌ ആഘോഷപരിപാടികള്‍ വന്‍ വിജയമാക്കണമെന്ന്‌ കണ്‍വീനര്‍ ജെറി കൊല്ലാപുരവും, ഫീമെയില്‍ കോര്‍ഡിനേറ്റര്‍ ഫിയോനാ മോഹനും ആഹ്വാനം ചെയ്‌തു.
ഐ.എം.എ യൂത്ത്‌ ഫ്രണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക