ഒക്ലഹോമ സിറ്റി: ഒക്ലഹോമ മലയാളി
അസോസിയേഷന്റെ (ഒഎംഎ) ആഭിമുഖ്യത്തില്‍ ഒക്ലഹോമയിലെ മലയാളി സമൂഹം 11
ഞായറാഴ്ച വിവിധ പരിപാടികളോടെ ഓണം ആഘോഷിക്കും. യൂക്കോണിലുള്ള ചെക്ക് ഹാള്‍
ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലിന് പരിപാടികള്‍ ആരംഭിക്കും.
ഒഎംഎയുടെ സ്ഥാപകരിലൊരാളും മുന്‍കാല പ്രസിഡന്റും ആയിരുന്ന തോമസ് കാലായിപറമ്പില്‍ ഓണാഘോഷത്തില്‍ മുഖ്യാതിഥി ആയിരിക്കും.
വിവിധ കാലപരിപാടികള്ക്കൊപ്പം കേരളീയ പൈതൃകം നിറഞ്ഞ സാംസ്കാരിക
കലാരൂപങ്ങളും രണ്ടു മണിക്കൂര്‍ നീണ്ട സ്റ്റേജ് ഷോയില്‍ ഒഎംഎയിലെ കലാപ്രതിഭകള്‍ കാഴ്ചവയ്ക്കും. പൂക്കളവും പൂവിളിയുമായി ഓണത്തപ്പനെ വരവേല്‍ക്കുന്ന
തോടൊപ്പം ഓണസദ്യയും ഉണ്ടായിരിക്കും.
ഈ വര്‍ഷം ഒഎംഎ നടത്തിയ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ടൂര്‍ണമെന്റുകളുടെ
സമ്മാനദാനം ആഘോഷങ്ങള്‍ക്കുശേഷം ചടങ്ങില്‍ നല്‍കും. മികച്ച പ്രവാസി
കര്‍ഷകര്‍ക്കായി സംഘടന ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ഷകശ്രീ അവാര്‍ഡ് മികച്ച
കര്ഷകന് നല്കി ആദരിക്കും. ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍
ഉള്‍പ്പെടുത്തിയുള്ള റാഫിള്ഡ്രോയും ഓണാഘോഷത്തില്‍ ഉണ്ടാവും.
ഫിലിപ് ആന്റണി (പ്രസിഡന്റ്): 405 826 2774
റെജി ടി. വര്‍ഗീസ് (സെക്രട്ടറി): 405 250 5342
ബാബു തോമസ്, സജി ജോണ്‍, ജോര്‍ജ് ജോണ്‍, മെബിന് മാത്യു, ഷിബു ജേക്കബ്, ബിനു
പാപ്പച്ചന് , ഷൈനി മാനുവല്‍ , സിബിമോന് എംഎ, സെബാസ്റ്റിയന് തോമസ്, നവീന്‍
നായര്‍ , പിയോ ഫിലിപ്, അനില്‍ പിള്ള, റെജി മാത്യു, മോനി കുന്നേല്‍
എന്നിവരാണ് ഒഎംഎയുടെ സാരഥികള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.omaonline.net