Image

രോഷം കൊള്ളുന്ന ഡെല്‍ഹി നമ്മോട്‌ പറയുന്നത്‌...(മാനഭംഗത്തിനിരയായ ജ്യോതി മരിച്ചു)

Published on 28 December, 2012
രോഷം കൊള്ളുന്ന ഡെല്‍ഹി നമ്മോട്‌ പറയുന്നത്‌...(മാനഭംഗത്തിനിരയായ ജ്യോതി മരിച്ചു)
അറബ്‌ വസന്തത്തെ ഓര്‍പ്പെടുത്തും വിധം ഡെല്‍ഹി കലപാക്കൊടി ഉയര്‍ത്തിയത്‌ ലോകം മുഴുവന്‍ ശ്രദ്ധിച്ചിരിക്കണം. ഇന്ത്യന്‍ ഭരണകൂടത്തെ അധികാരകൊട്ടരങ്ങളില്‍ നിന്നും തെരുവിലേക്കിറങ്ങി നോക്കാനെങ്കിലും നിര്‍ബന്ധിതമാക്കുന്ന തരത്തില്‍ ഒരു വലിയ വിപ്ലവം തന്നെയാണ്‌ ഡെല്‍ഹിയില്‍ നടന്നത്‌. ദിവസങ്ങള്‍ നീണ്ടു നിന്ന സമര വീര്യത്തിന്‌ അതും രാഷ്‌ട്രപതി ഭവന്‌ മുമ്പില്‍ വരെ എത്തിച്ചേര്‍ന്ന ഒരു കരുത്തിന്‌ വലിയ വര്‍ത്തമാന കാലഘട്ടത്തില്‍ വലിയ മാനങ്ങളുണ്ട്‌. യാതൊരു വിധ പ്ലാനുകളുമില്ലാതെ മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളില്ലാതെ, നേതാക്കളില്ലാതെ, അഞ്‌ജാപിക്കാനും ഒരുമിപ്പിക്കാനും തലവന്‍മാരില്ലാതെ ആളുകള്‍ കൂടിയടുക്കുകയും അവര്‍ രോഷം പ്രകടിപ്പിക്കുകയും ആവിശ്യങ്ങള്‍ ഉന്നയിക്കുകയും ശക്തമായ സമരശേഷി പ്രകടിപ്പിക്കുകയും ചെയ്‌തു. അത്‌ രാജ്യത്തെ നടുക്കിയ ഒരു മനുഷ്യാവകാശ ധ്വംസനത്തിനെതിരെയാണെന്നുള്ളത്‌ ഏറെ പ്രധാന്യമര്‍ഹിക്കുന്നു.

ആദ്യ ദിവസത്തിനു ശേഷം രാഷ്‌ട്രീയ പാര്‍ട്ടികള്‍ കൂടി ഈ സമരത്തിലേക്ക്‌ തള്ളിക്കയറിയപ്പോഴാണ്‌ സമരത്തെ ഒതുക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞു തുടങ്ങിയത്‌. രാഷ്‌ട്രീയക്കാര്‍ കൂടി മാറിനിന്നിരുന്നുവെങ്കില്‍ ഡല്‍ഹിയിലേത്‌ പൂര്‍ണ്ണമായും വലിയൊരു ജനകീയ മുന്നേറ്റം തന്നെയായി മാറുമായിരുന്നു. എന്നാല്‍ അവിടെ പ്രധാനമായും ആലോചിക്കേണ്ടത്‌ എന്താണ്‌ ഡല്‍ഹിയെ രോഷാകുലരായ ആള്‍ക്കൂട്ടം നമ്മോട്‌ പറയുന്നത്‌ എന്നാണ്‌.

സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിച്ച പെണ്‍കുട്ടി രാത്രി സാമൂഹ്യ വിരുദ്ധരാല്‍ ബലാല്‍ക്കാരം ചെയ്യപ്പെടുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക്‌ ഇരയാകുകയും ചെയ്യപ്പെട്ടതാണ്‌ ജനകീയ സമരത്തിന്‌ കാരണമായ സംഭവം. പെണ്‍കുട്ടിയുടെ ജനനേന്ദ്രീയത്തിലേക്ക്‌ ഇരുമ്പുദണ്‌ഡ്‌ കുത്തിക്കയറ്റുകയുണ്ടായി. അതിനാല്‍ ആന്തരാവയവങ്ങള്‍ പൂര്‍ണ്ണമായും തകര്‍
ന്നു.

ഇവിടെ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രതികളെ പോലീസ്‌ പിടികൂടി കഴിഞ്ഞു. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും അതിവേഗ കോടതിക്ക്‌ രൂപം നല്‍കി തന്നെ കേസ്‌ മുമ്പോട്ടു കൊണ്ടുപോകുമെന്നും അപ്പോള്‍ തന്നെ സര്‍ക്കാര്‍ ഉറപ്പും നല്‍കിയിട്ടുണ്ട്‌. പിന്നെയും എന്തുകൊണ്ട്‌ ജനരോഷം ഉണ്ടായി എന്നതാണ്‌ ചര്‍ച്ചയാവേണ്ട വിഷയം. ഒപ്പം ഈ ജനകീയ പ്രതിഷേധത്തെ വര്‍ഗവല്‍കരിച്ചുകൊണ്ടും നിരൂപണങ്ങളുണ്ടായി എന്നതും ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.

പ്രതിഷേധത്തെ വര്‍ഗവല്‍കരിച്ച്‌ അഭിപ്രായ പ്രകടനം നടത്തിയവരില്‍ പ്രധാനി പ്രമുഖ എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ അരുദ്ധതി റോയിയായിരുന്നു. ബ്രിട്ടനിലെ ചാനല്‍ 4 മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അരുദ്ധതി റോയി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്‌. ഡല്‍ഹിയിലെ പ്രതിഷേധത്തിന്‌ പിന്നിലെ കാരണം മധ്യവര്‍ഗ സമൂഹത്തിലെ സവര്‍ണ്ണ പെണ്‍കുട്ടിയെ ദരിദ്ര ക്രിമിനല്‍ സംഘം ബലാല്‍കാരം ചെയ്‌തതുകൊണ്ടാണ്‌ എന്നായിരുന്നു അരുദ്ധതി റോയിയുടെ പരാമര്‍ശം. മാത്രമല്ല ദില്ലിയിലെ പ്രതിഷേധം കൊണ്ട്‌ പുതിയ നിമയ നിര്‍മ്മാണങ്ങള്‍ നടപ്പില്‍ വന്നാല്‍ അതിന്റെ ഫലം മധ്യവര്‍ഗത്തിലെ സ്‌ത്രീകള്‍ക്ക്‌ മാത്രമേ കിട്ടു എന്നും അരുദ്ധതി റോയി പറയുന്നു. ഇതിനായി അരുദ്ധതി റോയി നിരവധി വാദഗതികള്‍ മുമ്പോട്ടു വെക്കുന്നുണ്ട്‌. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പട്ടാള ഭീകരതയും കാശ്‌മീരില്‍ പട്ടാളത്താല്‍ ബലാല്‍ക്കാരം ചെയ്യപ്പെടുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടുന്നു.

ഡല്‍ഹിയിലെ പ്രതിഷേധം ഇരമ്പുമ്പോള്‍ തന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലൊന്നില്‍ ഒരു ദളിത്‌ യുവതി ബലാല്‍ക്കാരം ചെയ്യപ്പെടുകയും ബലാല്‍ക്കാരത്തിനു ശേഷം അത്‌ ചെയ്‌തവര്‍ അവരെ മര്‍ദ്ദിക്കുകയും നഗ്നയാക്കി തെരുവില്‍ നടത്തുകയും ചെയ്‌തു. ഇത്തരത്തില്‍ കടുത്ത മനഷ്യാവകാശ ധ്വംസനങ്ങള്‍ക്ക്‌ വിധേയയാകുന്ന ദളിത്‌ സ്‌ത്രീകളുടെയും , ആദിവാസി സ്‌ത്രീകളുടെയും ഒരുപാട്‌ കേസ്‌ ഫയലുകള്‍ പോലീസ്‌ സ്റ്റേഷനില്‍ പോലും എത്തപ്പെടാതെ തമസ്‌കരിക്കപ്പെടുന്ന രാജ്യമാണ്‌ ഇന്ത്യ എന്നത്‌ യഥാര്‍ഥ്യം തന്നെയാണ്‌. ഈ വിഷയത്തെ എടുത്തു കാണിക്കുകയാണ്‌ അരുദ്ധതി റോയി ചെയ്യുന്നത്‌. പൊതു സമൂഹത്തിന്റെ അല്ലെങ്കില്‍ ഒരു സിവില്‍ സൊസൈറ്റിയുടെ മനസാക്ഷി അരുദ്ധതി റോയി ചൂണ്ടിക്കാട്ടിയ ഈ യാഥാര്‍ഥ്യങ്ങളിലേക്ക്‌ കടന്നു ചെല്ലേണ്ടത്‌ അത്യാവശ്യവുമാണ്‌.

എന്നാല്‍ ഡെല്‍ഹിയിലെ പ്രതിഷേധത്തെ മധ്യവര്‍ഗ പെണ്‍കുട്ടിക്കു നേരെ ദരിദ്രക്കുറ്റവാളികള്‍ നടത്തിയ അതിക്രമത്തോടുള്ള പ്രതിഷേധമായി അരുദ്ധതി റോയി ചിത്രീകരിച്ചത്‌ മാപ്പര്‍ഹിക്കാത്ത തെറ്റു തന്നെ. അരുദ്ധതി റോയിയൂടേത്‌ വെറും ഏകപക്ഷീയമായ വിലയിരുത്തലാണെന്ന്‌ കവി സച്ചിതാനന്ദന്‍ തന്നെ തുറന്നു വിമര്‍ശിക്കുകയുണ്ടായി. ഒരു സ്‌ത്രീക്ക്‌ നേരെ ബലാല്‍കാരം നടന്നത്‌ ഒരു ജെണ്ടര്‍ ഇഷ്യുവായിട്ടാണ്‌ പരിഗണിക്കേണ്ടത്‌. സ്‌ത്രീകള്‍ക്കെതിരെ അത്‌ ഏത്‌ വിഭാഗത്തിലുള്ള സ്‌ത്രീയായാലും അവള്‍ പൊതുവായി പീഡിപ്പിക്കപ്പെടുന്നു, അപമാനിക്കപ്പെടുന്നു. അത്തരമൊരു തലത്തില്‍ നോക്കി കാണുന്നതിന്‌ പകരം ബലാല്‍കാരത്തില്‍ വര്‍ഗതാത്‌പര്യങ്ങളെ എടുത്തു കാട്ടുന്നത്‌ മൊത്തം സ്‌ത്രീസമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയു.

ഡെല്‍ഹിയില്‍ ഉയര്‍ന്നത്‌ സ്‌ത്രീ സമൂഹത്തിനെതിരെയുള്ള അതിക്രമങ്ങളോടുള്ള പ്രതിഷേധമാണ്‌. അല്ലാതെ അവിടെയൊരു ജാതി വിഭാഗീയതയോട വര്‍ഗ വിഭാഗീയതയോ ഉണ്ടായിരുന്നില്ല. രണ്ട്‌ ഭരണകൂടത്തിന്റെ കാലങ്ങളായിട്ടുള്ള ഉദാസീനതയ്‌ക്കെതിരെയാണ്‌ യഥാര്‍ഥത്തില്‍ പ്രതിഷേധം ഉണ്ടായത്‌. ഡെല്‍ഹിയിലെ ക്ഷൂഭിതരായ ആള്‍ക്കൂട്ടം ഒരു പ്രത്യേക സംഭവത്തെ മാത്രം ആസ്‌പദമാക്കിയല്ല പ്രതിഷേധിച്ചത്‌ മറിച്ച്‌ അവര്‍ക്ക്‌ നേരെ കാലങ്ങളായി ഉണ്ടായിരിക്കുന്ന പോലീസിന്റെയും ഭരണകൂട രാഷ്‌ട്രീയക്കാരുടെയും ഉദാസീനതയ്‌ക്കെതിരെയാണ്‌.

പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു സ്‌ത്രീ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. സ്ഥിരമായി യാത്ര ചെയ്യുമ്പോഴും നിരത്തുകളിലും പല തരം ഉപദ്രവങ്ങള്‍ നേരിടേണ്ടി വരാറുണ്ട്‌. അതുമായി പോലീസ്‌ സ്റ്റേഷനിലേക്ക്‌ ചെല്ലുമ്പോള്‍ പോലീസ്‌ ചോദിക്കുക, നിങ്ങള്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടില്ലല്ലോ, പിന്നെയെന്തിന്‌ പരാതിയുമായി വരുന്നു എന്നാണ്‌. ഇത്തരത്തില്‍ ക്രൂരമായ പരിഹാസങ്ങള്‍ അവര്‍ക്ക്‌ പോലീസില്‍ നിന്നും മറ്റും നേരിടേണ്ടി വരുന്നു. അവരുടെ സുരക്ഷയെക്കുറിച്ച്‌ അവര്‍ വലിയ തോതില്‍ തന്നെ ആശങ്കാകുലരാണ്‌. ഈ കഥ തന്നെയാണ്‌ ഭൂരിപക്ഷം സ്‌ത്രീകള്‍ക്കും പറയാനുണ്ടാകുക. ഇത്‌ കാലങ്ങളായി തുടര്‍ന്നപ്പോഴുണ്ടായ പൊട്ടിത്തെറിയാണ്‌ യഥാര്‍ഥത്തില്‍ ഡെല്‍ഹിയില്‍ പ്രതിഷേധമായി രൂപപ്പെട്ടത്‌.

ഇവിടെ സമരത്തിന്‌ ഇറങ്ങിയത്‌ മധ്യവര്‍ഗ സമൂഹം തന്നെയാണ്‌ എന്നുള്ളത്‌ വാസ്‌തവം തന്നെ. എന്തുകൊണ്ട്‌ മധ്യവര്‍ഗ സമൂഹത്തിന്റെ സമരത്തിന്‌ ഭരണകൂടം ഇത്രത്തോളം ശ്രദ്ധ കൊടുക്കുന്നു എന്നതാണ്‌ അരുദ്ധതി റോയി ഉയര്‍ത്തുന്ന ചോദ്യം. അതായത്‌ ഒരിക്കലും സംസാരിക്കാത്ത പ്രധാനമന്ത്രി മധ്യവര്‍ഗം മുദ്രാവാക്യം മുഴക്കിയപ്പോള്‍ സംസാരിച്ചുവെന്ന്‌ അവര്‍ പരിഹസിക്കുകയും ചെയ്യുന്നു.

ഇവിടെ മനസിലാക്കേണ്ട പ്രധാനകാര്യം രാജ്യത്ത്‌ അധികാര കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ സമരത്തിന്‌ പ്രാപ്‌തരായിട്ടുള്ളത്‌ മധ്യവര്‍ഗം തന്നെയാണെന്നുള്ള യാഥാര്‍ഥ്യമാണ്‌. ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകരുടെയും ഗ്രോതമേഖലകളില്‍ നിന്നും ആദിവസികളുടെയും ദളിതരുടെയും സമര ശബ്‌ദങ്ങള്‍ ഡെല്‍ഹിയില്‍ എത്തുന്നതിനേക്കാള്‍ വേഗത്തില്‍ നഗരങ്ങളില്‍ നിന്നും മധ്യവര്‍ഗത്തിന്റെ ശബ്‌ദം ഭരണകൂടത്തിന്റെ ചെവിയില്‍ എത്തും. ഒരുതരത്തില്‍ ഇത്‌ സങ്കടകരമായ യഥാര്‍ഥ്യമാണ്‌. പക്ഷെ നമ്മുടെ ഭരണകൂടം നഗരങ്ങളിലെ മധ്യവര്‍ഗത്തെ മാത്രം പരിഗണിക്കുന്നവരായി മാറിയിരിക്കുന്നു എന്നത്‌ സത്യമാണ്‌. സത്യത്തില്‍ മുഖ്യധാര മാധ്യമങ്ങളും ഇതേ നഗരങ്ങളെ മാത്രമേ പരിഗണിക്കുന്നുള്ളു. ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക്‌ മുമ്പിലുണ്ട്‌.

മധ്യപ്രദേശില്‍ നര്‍മദാ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകുമെന്ന്‌ ഉദ്യോഗസ്ഥവൃന്ദത്തിന്‌ അറിയാം. പക്ഷെ അവര്‍ ജലനിരപ്പ്‌ ഉയര്‍ത്തി. നിരവധി കര്‍ഷകരുടെ കൃഷിയും വീടും വെള്ളത്തിനടിയിലായി നശിച്ചു. ഇതിനെതിരെ കര്‍ഷകര്‍ വെള്ളത്തില്‍ ഇറങ്ങി നിന്ന്‌ സമരം തുടങ്ങി. പക്ഷെ ഇതൊരു ഭരണകൂടവും കണ്ടതേയില്ല. ഒരു മാധ്യമങ്ങളും ഇത്‌ ചര്‍ച്ചയാക്കിയില്ല. ഒരു പോലീസും സൈന്യവും അവരെ സഹായിക്കാനെത്തിയതുമില്ല. എന്നാല്‍ വെള്ളത്തിലിറങ്ങി സമരം ചെയ്യുന്ന കര്‍ഷകരുടെ ശരീരത്ത്‌ തൊലിപൊളിഞ്ഞു പോകുകയും അവര്‍ രോഗാവസ്ഥയിലേക്ക്‌ നീങ്ങുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ ഇത്‌ വാര്‍ത്തയാക്കാന്‍ തുടങ്ങി. പിന്നെ ഭരണകൂടം അവിടേക്ക്‌ ശ്രദ്ധിച്ചു. അണക്കെട്ടിലെ ജലനിരപ്പ്‌ കുറച്ചു കൊണ്ട്‌ ഉത്തരവിറക്കി.

ഇവിടെ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന മധ്യവര്‍ഗ ത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക്‌ വന്നപ്പോള്‍ മാത്രമാണ്‌ ഭരണകൂടവും മാധ്യമങ്ങളും കര്‍ഷകന്റെ വിഷയത്തിലേക്ക്‌ ശ്രദ്ധ തിരിച്ചത്‌. ഇത്‌ വര്‍ത്തമാനകാല യാഥാര്‍ഥ്യമാണ്‌.

ഗ്രാമങ്ങളില്‍ ഒതുങ്ങിപ്പോകുന്ന എങ്ങുമെത്താതെ പോകുന്ന എത്രയോ സമരങ്ങള്‍ നമ്മുടെ രാജ്യത്ത്‌ നടക്കുന്നു. എന്നാല്‍ നഗരത്തില്‍ നടന്ന ഒരു സമരത്തെ സര്‍ക്കാര്‍ വല്ലാതെ ഭയന്നത്‌ കഴിഞ്ഞ ദിവസങ്ങളില്‍ ഡെല്‍ഹിയില്‍ കണ്ടു. ഇവിടെ അരുദ്ധതി റോയിയെ പോലെ മധ്യവര്‍ഗ സമൂഹത്തെ വിമര്‍ശിച്ചവര്‍ മനസിലാക്കാതെ പോകുന്ന ഒരു യാഥാര്‍ഥ്യമുണ്ട്‌. ഡെല്‍ഹിയില്‍ സമരത്തില്‍ ഇറങ്ങിയവര്‍ സ്‌ത്രീ പീഡനങ്ങള്‍ക്കെതിരെ പൊതുവായിട്ടാണ്‌ ശബ്‌ദം ഉയര്‍ത്തിയത്‌. ഡെല്‍ഹിയിലെ മിഡില്‍ക്ലാസ്‌ ഗേള്‍സ്‌ പീഡിപ്പിക്കപ്പെടരുത്‌ എന്നല്ല അവര്‍ മുദ്രാവാക്യം മുഴക്കിയത്‌. എവിടെയും ഏതൊരു നാട്ടിലും അത്‌ ഗ്രാമത്തിലായാലും, നഗരത്തിലായാലും ഒരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെടരുത്‌ എന്ന്‌ തന്നെയാണ്‌ അവര്‍ പറഞ്ഞത്‌. മധ്യവര്‍ഗം ഇതുവരെയും ഞങ്ങള്‍ക്ക്‌ മാത്രം ജീവിക്കണം എന്ന്‌ പറഞ്ഞതായി എവിടെയും കേട്ടിട്ടില്ല. പക്ഷെ അവര്‍ സാധാരണഗതിയില്‍ അരാഷ്‌ട്രീയ സ്വഭാവം പ്രകടിപ്പിക്കുന്നവരാണ്‌ എന്നതാണ്‌ പ്രശ്‌നം.

പൊതുവെ അരാഷ്‌ട്രീയവല്‍കരിച്ച്‌ നില്‍ക്കാറുള്ള ഈ സമൂഹം ഇങ്ങനെ സമരത്തിന്‌ ഇറങ്ങാന്‍ കാരണം അവരെ ബാധിക്കുന്ന ഒരു വിഷയം ഉയര്‍ന്നു വന്നപ്പോള്‍ മാത്രമാണ്‌ എന്നത്‌ യാഥാര്‍ഥ്യം തന്നെ. പക്ഷെ അവിടെ നിന്ന്‌ തുടങ്ങുമ്പോള്‍ നാളെകളില്‍ രാജ്യത്ത്‌ എവിടെയും നടക്കുന്ന അനീതികളിലേക്ക്‌ ശ്രദ്ധവെക്കുന്ന തരത്തില്‍, പ്രതികരിക്കുന്ന തരത്തില്‍ മധ്യവര്‍ഗത്തിന്റെ സമര സ്വഭാവം വളര്‍ത്തിയെടുക്കുകയാണ്‌ ആക്‌ടിവിസ്റ്റുകളും ഉത്തരവാദിത്വബോധമുള്ള രാഷ്‌ട്രീയ സംഘടനകളും എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ ചെയ്യേണ്ടത്‌. രാജ്യത്തെവിടെയും സ്‌ത്രീകള്‍ പീഡിപ്പിക്കപ്പെടരുത്‌ എന്നു പറയുന്ന മധ്യവര്‍ഗത്തിന്റെ ശബ്‌ദം രാജ്യത്തിന്റെ പൊതു ശബ്‌ദമായി മാറ്റിയെടുക്കുകയാണ്‌ വേണ്ടത്‌.

കാരണം ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളും പ്രതികരണങ്ങളും നടത്താന്‍ സാധ്യമായ എല്ലാ മാധ്യമങ്ങളും ആധുനിക സൗകര്യങ്ങളും (സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും, ബ്ലോഗുകള്‍ പോലെയുള്ള നവഎഴുത്തുമാധ്യമങ്ങളും) കൈകാര്യം ചെയ്യുന്നത്‌ തീര്‍ച്ചയായും മധ്യവര്‍ഗസമൂഹമാണ്‌. പ്രതിഷേധിക്കുവാന്‍ അവര്‍ക്ക്‌ അതിവേഗം ഒരു ഗ്രൂപ്പായി മാറാന്‍ കഴിയുന്നു എന്നത്‌ നിസാരമായി കാണാന്‍ കഴിയില്ല. ആ സ്വഭാവത്തെ പോസിറ്റീവായി ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടത്‌.

മാത്രമല്ല നമ്മുടെ രാജ്യത്തെ മധ്യവര്‍ഗം ക്രിക്കറ്റിന്റെയും സിനിമയുടെയും മാത്രം അടിമകളായി ജീവിക്കുന്ന ഒരു സാഹചര്യം ഒഴിവാക്കപ്പെടുകയും രാജ്യത്തിന്റെ പൊതുവായ പ്രശ്‌നങ്ങളിലേക്ക്‌ ശ്രദ്ധ തിരിക്കുന്ന സാഹചര്യം ഉണ്ടാവുകയും വേണം. അതിന്റെ തുടക്കമായി അഴിമതി വിരുദ്ധ സമരവും ഡെല്‍ഹി പ്രതിഷേധവുമൊക്കെ മാറുമെങ്കില്‍ അത്‌ നല്ല ലക്ഷണമായി വേണം കാണക്കിലെടുക്കാന്‍. അതുകൊണ്ടു തന്നെ ഡെല്‍ഹിയില്‍ ഉണ്ടായ പ്രതിഷേധം അരുദ്ധതി റോയിയെപോലുള്ളവര്‍ പരിഹസിച്ചു വിടുകയല്ല ചെയ്യേണ്ടിയിരുന്നത്‌. മറിച്ച്‌ ഇത്തരം പ്രതിഷേധങ്ങളെ കൂടുതല്‍ മാനവികതയിലേക്ക്‌ എത്തിച്ചെടുക്കുകയാണ്‌ വേണ്ടത്‌.

The Politics of Selective Protest

By Goldy M. George

28 December, 2012
Countercurrents.org

India tremors under the shockwaves of extremely saddening incident of the cruel gang rape and brutal attack the 23-year-old physiotherapy student and her friend on December 16. The young lady is still in critical condition fighting for her life. It has certainly brought disgrace to the nation as a whole.

Apparently this incident has also instigated the women's organization to come on to the streets in large number for a larger struggle. The recent spontaneous mass rise of various women's and other democratic organizations in protest against the incident provides a ray of hopes in the mind of those who believe in justice and peace. This perhaps is a step ahead in Indian democracy when such mass outcry had been seen across the entire nation.

Three objectives of this process was vibrantly visible; one justice to the victims, two end such atrocious incidents against women and three the role of the state agencies in citizen's security. Notwithstanding, the manner the entire mob got mobilized and the way it has been placed in the media circuit raises a critical character of the Indian upper caste middle class psyche. How would it be if the victim was someone from rural, working class, Dalit or Adivasi community and the incident was much outrageous? This paper investigated this critical aspect with some of the recent incidents of similar nature.

Caste and Sexuality: Rape, Assault, Violence and Dishonor

The same day of the physiotherapy student was attacked another minor Dalit girl was gang raped in Raipur, Chhattisgarh whose case is yet to be filed by the police. [1] An eight-year-old Dalit girl was allegedly raped and murdered in Saharsa district of Bihar. The body was found in a canal the next day. [2] Laxmi Oraon an Adivasi girl from Assam has been running from pillar to post for justice for the past five years but all her pleas had fallen on deaf ears. She was 17 then, and has been traumatised after her naked pictures begging for help were splashed nationally across the newspapers and TV channels. [3]

In January 2012, Rekha Chavan a Dalit woman was stripped, beaten by lathis and naked paraded by the Brahmins in Satara district of Maharastra. [4] In Bhopal on December 4, a 22-year-old pregnant Dalit woman was gang-raped by three persons in the old city and the police accepted the complaint two days later. [5] On October 8, another pregnant Dalit woman was abducted and raped by two youths in Kaithal district of Haryana. [6] In Hariyana alone it was the 15 th incident within a month period. Earlier on September 9 a minor Dalit girl was gang-raped by eight youths in Hisar district. In trembling shock her father commits suicide. [7] Followed by another incident on September 21 in Jind district when three youths entered the house of another Dalit woman and raped her at gunpoint in the presence of her children. She is in her mid 30s and mother to three children. [8]

In 2009 Anita Suryavanshi Dalit rights activist along with her husband was murdered in Bilaspur district of Chhattisgarh. The body of Anita was found after 10-days in a decomposed and disfigured state. Even the forensic report was not able to establish the cause of death till today. [9] None have been yet arrested in this twin-blind murder. In September this year a Dalit woman was assaulted, tortured and tonsured by locals after holding her responsible for the death of a youth under mysterious circumstances in Sambalpur district of Odisha. [10] A 19-year-old Dalit student from Alwar of Rajasthan alleged that upper caste men sexually assaulted her for trying to attend her college. She struggled for a month to get an FIR registered and is still waiting for justice after a year. [11]

Violence against Dalit Women – No anger, outcry or mobilization

Such cases of sexual, physical, psychological and mental attack on Dalit-Adivasi women generally go unnoticed. It is a common happening in most of those villages. Either the dominant caste or the presence of the police force creates . There are thousands of such incidents happening every day in a country like India, which perhaps is not shocking to the majority of 140 crore people. In many incidences it is also believe that a particular section in India like the Dalits or Adivasis deserve such treatment from upper caste as well as the state agencies. It is well understandable that the mob-cultured-outcry is not possible in such cases.

However the most disheartening component is the convenient silence of the so-called progressive sections of Indian society. No cry, no outcry, no protests, no demonstrations or even not a few beyond certain circles have even heard of such incidences.  This part of Indian society as well as progressive section is completely blank.

The Classical case of Soni Sodhi

The most disappointing among all in recent time is the way the women's movements, progressive forums and NCW handled the cast of Soni Sodhi. Soni Sodhi was arrested on October 4 2011 under the alleged charges of being a Maoist courier. After being continuously harassed and beleaguered for nearly a year, Sodhi had to run for her life leaving her home village in Dantewada. She was arrested in New Delhi on charges of transferring funds worth 1.5 million rupees from a corporate mining company Essar to the Maoist as “protection money”. Following her case arrest she was deported to Chhattisgarh, held in police custody.

In a letter to the Supreme Court of India Sodhi cries aloud of her physical, sexual, mental and psychological torture. In her letter she mentions that a police official forced her out of her cell, stripped her and gave her electric shocks causing acute pain and internal injuries over her body, head and spine. Her letters to her mentor Himanshu Kumar gives much detailed account of how she was tortured, the worst among it was the insertion of stones into her body by SP Ankit Garg. [12]

She was unable to walk while brought in the court on October 10, 2011. On October 29, 2011, the government medical college hospital in Kolkata examined her under Supreme Court orders, which reported back on November 14, 2011 that two stones had been inserted in her vagina and one in her rectum and she had annular tears in her spine. Sodhi still languishes in Raipur jail as a Maoist. Amnesty International has called her as a “prisoner of conscience”. Meanwhile, the state government rewarded Ankit Garg with a gallantry award. [13]

This brutal torture and inhuman woes didn't stop there. Sodhi's right to life and dignity have been violated by various jail and police authorities several times over – from foisting false cases against her, sexually torturing and humiliating her in the police station, denying her medical attention, and most recently, humiliating her by publicly stripping her in prison in the name of conducting physical search. [14] The so-called public outcry by the self-claimed aam-aadmi identity of the middle class did not only failed to address this question, rather it faked with the psyche of Adivasi women victims of sexual and societal violence.

Depoliticisation of Women's Movements!

The Indian women's movement to great extents has been depoliticized by the crude entry of her middleclass. In the post 90s one could observe a sea difference in the former. One of the key factors has been globalization, which grew the trends of large scale funding through NGOs and INGOs on women's issues. The erstwhile focus of rural or urban slum based Dalit, Adivasi, working class driven approach shifted to a classical middle class driven approach consisting of professional, skilled and expertized norms and rules.

This phase at one end roped in large number of professionally educated young people from relatively privileged backgrounds that were mostly hired to work on women's issues. Earlier women's groups generally comprising of the unprivileged ones or the victims took up such aspects, usually worked as volunteers. In the new scheme of things, the erstwhile rural Dalit-Adivasi Mahila Sanghatan volunteers do not find any space too. They are just misfits who are either not wanted anymore or required to be thoroughly trained by the new set of people. The ones who survive the odds and compromise to this are only a few; others are not part of it any more.

This is also the phase where a critical leadership emerged. The erstwhile Dalit-Adivasi women's leadership in mainstream movements began to limit to certain limited spheres. Whatever remained in the name of Dalit-Adivasi women's leadership was mostly from the city-based convent-educated ones with the go-get attitude. With them, there was no match of the rural women of similar communities. These few city-based Dalit-Adivasi women, who gained space in the mainstream movements, created a new class and at no level would they like to be identified with those in the villages.

This huge swing of ideological position led to a major shift in the tenor and character of the women's movement in its approach and attitude towards marginalized women, thereby reflecting a dearth of understanding of this caste-gender-power dynamics. Thus in recent times all core agenda of the women's movements were more centered around issues that hardly touched the poor, working class, Dalit-Adivasi women's day to day struggle to survive with human dignity. As a result all caste-based and ethnicity based rape, molestation, attempts to rape, assault, violence, discrimination and dishonor began to be unlooked by the mainstream organizations including women's organizations.

Narrating the experience of Dalit women in a village in Tamilnadu, Cinthia Stephen quotes a girl in these words: “ there is no girl in our lane who has not been coerced or raped by the dominant caste men when they go to the fields to fetch water or for work ”. Stephen's question is valid “ which upper-caste young woman, rural or urban, has ever had to brave repeated rape without to keep her family supplied with water? [15]

The daily story of a Dalit woman, the torture of an Adivasi woman is multiple times intense than the case at hand. It is even looked down by redressal forums like National Commission for Women. This is what it has happened with most of these women. It is high time the mainstream women's movement accept caste as the lifeline of this country and address the issue, create space for people from such sections and address each and every, otherwise all the past legacies may vanish off, in no time.

Delhi Gang Rape And Kashmir

By Aijaz Nazir

28 December, 2012
Countercurrents.org

The case of gang rape in Delhi has remained a focus of almost all the print and electronic media in the country, followed by the violent and angry protests at India Gate, in the heart of New Delhi. Not only the residents of Delhi, but also the whole country has condemned this heinous crime. Living their own life of peace, far from turbulent Kashmir, the young generation of the city has rarely witnessed such protests, yet it arose in anger to protest against this brutal incident. People all over the country have condemned the brutality of the crime and demanded a harsh punishment to the culprits. Cries of justice for the victim have echoed in many quarters. However, this has also exposed the duality of attitude of majority of Indians. If an incident of gang rape against a medical student, on a moving bus in the national capital, is a matter of grief and sorrow for the whole country, provoking it to demand justice, what about Kashmir where many such cases of rape against innocent girls involving Army have come to fore and yet have been overlooked by majority Indians? Why hasn’t the rest of India demanded justice for these girls?

The residents of Kashmir, the “integral” part of India, which has been the bone of contention between India and Pakistan for a long time, which is still considered the most militarized part of the world, where the Armed Force (Special Powers) Act (AFSPA) gives extraordinary powers to the military forces, and where protests against alleged human rights violations take place on a daily basis, have cried hoarse demanding justice in a number of rape cases against the innocent daughters of the State.

One of the major rape cases in the history of Kashmir and indeed whole of India is the Kunan Poshpora mass rape incident. A village in northern Kashmir’s Kupwara district, Kunan Poshpora, on February 23, 1991 witnessed incidents of alleged mass rape of 20 women by the Army troops in one night. The incident drew the attention of national and international media. However this was soon forgotten and the womenfolk of the village landed in unending troubles. Women who deserved the respect and honor of the society, were not secure anymore form the cruel face of the armed forces and since that incident, numerous other cases of rape and enforced disappearances have come to fore in the last three decades. Another case which shook the region was the 2009 Shopian rape and murder case which resulted in protests rocking the whole Valley and several families lost their loved ones in the agitation.

Shutdowns, curfews, protests are not new experiences to Kashmiris, something which are unimaginable for the rest of the Indians. Importantly, womenfolk have become the victims of sexual abuse in the State. Several decades have passed but Kashmir is still fighting to restore its internal peace by achieving justice for its loved ones who have been subjected to enforced disappearances and the womenfolk who have been subjected to senseless violation of their dignities.

The root of the problem as pointed by many is the existence of AFSPA which grants special powers to the armed forces deployed in Kashmir. According to the law the forces have the powers to, “Enter and search any premise in order to make such arrests, or to recover any person wrongfully restrained or any arms, ammunition or explosive substances and seize it”.

Does this imply that in a crackdown, the forces can take away all the male members of a community and do whatever they wish to do with the womenfolk left behind? Kashmir has witnessed too many of such incidents.

On March 31, 2012, a UN official asked India to revoke AFSPA saying it had no place in a democracy like India. Christof Heyns, UN’s Special Rapporteur on extrajudicial, summary or arbitrary executions who visited the region said, “During my visit to Kashmir, AFSPA was described to me as ‘hated’ and ‘draconian’. It clearly violates the international law. A number of UN treaty bodies have pronounced it to be in violation of international law as well.”

Just as the rest of the country is fighting for victim of the Delhi gang rape case, people of Kashmir Valley too have showed solidarity with the victim by protesting against the heinous crime and demanding harsh punishment to its perpetrators. However, majority Indians continue to ignore Kashmir- a region where there is huge number of cases lying since decades, without the slightest hint of any justice. While the issue has remained a focus on electronic, print and social media, the incidents in Kashmir are yet to receive such focus. This has prompted people of this part of the country to raise several questions: Is anyone fighting for them? Has anyone raised the voice against the culprits involved in these acts? A rape is a rape and the sooner the nation does away with its hypocrite attitude and double standards to deal with this menace, the better it is for all the countrymen.

Aijaz Nazir is the freelance journalist from Kashmir, can reach on aijaznazir112@gmail.com

രോഷം കൊള്ളുന്ന ഡെല്‍ഹി നമ്മോട്‌ പറയുന്നത്‌...(മാനഭംഗത്തിനിരയായ ജ്യോതി മരിച്ചു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക