Image

ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

അനില്‍ മാത്യു ആശാരിയത്ത് Published on 03 September, 2011
ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
ഡാളസ് (ടെക്‌സാസ്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബാംഗ്‌ളൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അജപാലക ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായാണ് മെത്രാപ്പൊലീത്താ അമേരിക്കയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഡാളസ്സ് സന്ദര്‍ശിക്കുന്നത്

ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മെത്രാപ്പൊലീത്തായെ മലങ്കര ഓര്‍ത്തഡോക്‌സ് സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയുമായ റവ.ഫാ.രാജു എം. ദാനിയേലിന്റെ നേതൃത്വത്തില്‍ ഇടവക മാനേജിംഗ് കമ്മറ്റി അംഗങ്ങളും മറ്റ് ഇടവകാംഗങ്ങളും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിച്ചു.

തുടര്‍ന്ന് അനേകം വാഹനങ്ങളുടെ അകമ്പടിയോടെ മെത്രാപ്പൊലീത്തായെ ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയത്തില്‍ ഇടവക വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസിസമൂഹം മെത്രാപ്പൊലീത്തായ്ക്ക് ഊഷ്മളമായ വരവേല്‍പ് നല്‍കി.

സ്വീകരണത്തെത്തുടര്‍ന്നു നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മെത്രാപ്പോലീത്താ നേതൃത്ത്വം നല്‍കി.
സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം അഭിവന്ദ്യ മെത്രാപ്പൊലീത്താ തനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.
ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്തായ്ക്ക് ഡാളസ്സില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക