Image

ഒമാനില്‍ മുങ്ങിമരിച്ച നിയാസിന്റെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും

സേവ്യര്‍ കാവാലം Published on 03 September, 2011
ഒമാനില്‍ മുങ്ങിമരിച്ച നിയാസിന്റെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും
മസ്‌കറ്റ്‌: ഒമാനിലെ വാധി ബിന്‍ ഖാലിദില്‍ കഴിഞ്ഞ ദിവസം മുങ്ങിമരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി നിയാസിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്‌ചയോടെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം നടത്തിവരുന്നതായി സുഹൃത്തുക്കളും, ഒപിസിസി പ്രവര്‍ത്തകരും അറിയിച്ചു.

ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച്‌ ഒമാനില്‍ സര്‍ക്കാര്‍ അവധി നാല്‌ ദിവസമാണ്‌. മൃതദേഹം വാധി ബിന്‍ ഖാലിദ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മസ്‌കറ്റില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരെയാണ്‌ വാധി ബിന്‍ ഖാലിദ്‌. മസ്‌കറ്റില്‍ `അല്‍ ഫൈഹ കിച്ചന്‍' എന്ന കേറ്ററിംഗ്‌ കമ്പനിയില്‍ ജോലിനോക്കുന്ന നിയാസ്‌ സുഹൃത്തുക്കളോടൊപ്പം ഈദുല്‍ ഫിത്തര്‍ അവധിക്ക്‌ വിനോദ സഞ്ചാര സ്ഥലമായ വാധി ബാന്‍ ഖാലിദില്‍ പോയതാണ്‌. തടാകത്തില്‍ നീന്താന്‍ ഇറങ്ങിയ ഇദ്ദേഹം കയത്തില്‍ പെടുകയായിരുന്നുവെന്ന്‌ സ്ഥലം സന്ദര്‍ശിച്ച സുഹൃത്തായ ഷായോട്‌ മൃതദേഹം മുങ്ങിയെടുത്ത സ്വദേശികള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ തടാകത്തിന്റെ അക്കരെയെത്തിയപ്പോഴാണ്‌ നിയാസ്‌ ഇല്ലെന്നുള്ളത്‌ ശ്രദ്ധയില്‍പ്പെട്ടത്‌. ആദ്യ ചാട്ടത്തില്‍ തന്നെ കയത്തില്‍ പെട്ടതാണ്‌ അപകട കാരണം. അപകടസാധ്യത വളരെ കൂടുതലുള്ള സ്ഥലമാണെന്ന മുന്നറിയിപ്പ്‌ അധികൃതര്‍ നല്‍കിയിട്ടുള്ള സ്ഥലമാണിത്‌.
ഒമാനില്‍ മുങ്ങിമരിച്ച നിയാസിന്റെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക