Image

അബുദാബിയില്‍ നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക്‌ ഓണ്‍ലൈന്‍ വിസ നല്‌കില്ല

Published on 03 September, 2011
അബുദാബിയില്‍ നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക്‌ ഓണ്‍ലൈന്‍ വിസ നല്‌കില്ല
അബുദാബി: നിയമലംഘനങ്ങളില്‍ നിന്നു മുക്‌തമാകാത്ത കമ്പനികള്‍ക്ക്‌ അതിവേഗ ഓണ്‍ലൈന്‍ വീസ നല്‍കില്ലെന്നു തൊഴില്‍ മന്ത്രാലയം. കമ്പനികളുടെ രേഖകളില്‍ ഒപ്പു പതിക്കാനുള്ള ഇ-സൈന്‍ കാര്‍ഡ്‌ കൈപ്പറ്റിയ തൊഴിലുടമയാണെങ്കിലും നിയമലംഘനങ്ങളില്‍ പെട്ടാല്‍ ഇ -വീസ ലഭിക്കില്ലെന്ന്‌ അധികൃതര്‍ വ്യക്‌തമാക്കി.

കമ്പനിക്കു കീഴിലുള്ള തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ്‌ സമയബന്ധിതമായി പുതുക്കാതിരിക്കുകയാണു വീസ അപേക്ഷ നിരസിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാല്‍ സ്‌ഥാപനത്തിന്റെ ഉടമാവകാശമുള്ള വ്യക്‌തികളില്‍ ഏതെങ്കിലും ഒരാളുടെ സ്‌ഥാപനത്തിന്റെ ലൈസന്‍സ്‌ കാലാവധി തീര്‍ന്നാലും പുതിയ വീസകള്‍ തടയും.

അപേക്ഷകര്‍ക്കു തൊഴില്‍ മന്ത്രാലയത്തില്‍ ഹാജരാകാതെ തന്നെ ലഭിക്കുന്നതാണ്‌ ഓണ്‍ലൈന്‍ വീസകള്‍. ലളിതവും സുതാര്യവുമായ ഈ സേവനം ലഭിക്കണമെങ്കില്‍ കമ്പനികളുടെ ഫയല്‍ നിയമലംഘനങ്ങളില്‍ നിന്നു മുക്‌തമാകണം. ഓണ്‍ലൈന്‍ വീസയ്‌ക്കു മന്ത്രാലയം നല്‍കുന്ന ഇ-സൈന്‍ കാര്‍ഡ്‌ കൈപ്പറ്റണമെന്നാണു നിയമം. 50 തൊഴിലാളികളില്‍ കുറവുള്ള സ്‌ഥാപനങ്ങള്‍ക്ക്‌ ഇ-സൈന്‍ കാര്‍ഡുണ്ടെങ്കില്‍ അത്തരം കമ്പനികള്‍ മന്ത്രാലയത്തിന്റെ വന്‍കിട സ്‌ഥാപനങ്ങള്‍ക്കായുള്ള ഇ- പാക്കേജില്‍ പങ്കാളിയാകണം.

ഈ കമ്പനികള്‍ക്ക്‌ അവരുടെ സേവന മികവിന്‌ അനുസരിച്ച്‌ ഇ- വീസാ ക്വോട്ട അനുവദിച്ചിട്ടുണ്ട്‌.
അബുദാബിയില്‍ നിയമലംഘനം നടത്തുന്ന കമ്പനികള്‍ക്ക്‌ ഓണ്‍ലൈന്‍ വിസ നല്‌കില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക