Image

ട്യൂമര്‍ വളര്‍ച്ച നിരീക്ഷിക്കാന്‍ മൈക്രോ ചിപ്പ്‌ ഇംപ്ലാന്റ്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 03 September, 2011
ട്യൂമര്‍ വളര്‍ച്ച നിരീക്ഷിക്കാന്‍ മൈക്രോ ചിപ്പ്‌ ഇംപ്ലാന്റ്‌
ബര്‍ലിന്‍: ശരീരത്തിനുള്ളിലുണ്‌ടാകുന്ന ട്യൂമറുകളുടെ വളര്‍ച്ച നിരീക്ഷിക്കാന്‍ സഹായിക്കുന്ന മൈക്രോചിപ്പ്‌ ഇംപ്ലാന്റുകള്‍ ജര്‍മന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ട്യൂമറുകള്‍ക്കടുത്ത്‌ സ്ഥാപിക്കാവുന്ന സെന്‍സറുകളാണിവ. എംആര്‍ഐ സ്‌കാനര്‍ പോലെയാണ്‌ മെഷീന്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.

ട്യൂമറിനടുത്തുള്ള ടിഷ്യൂസിലെ ഓക്‌സിജന്‍ ലെവല്‍ ആണ്‌ ചിപ്പ്‌ നിരീക്ഷണവിധേയമാക്കുന്നത്‌. ട്യൂമര്‍ വലുതാകുന്നുണ്‌ടെങ്കില്‍ ഓക്‌സിജന്‍ ലെവലില്‍ വ്യത്യാസം വരും. ഇതു തിരിച്ചറിഞ്ഞ്‌ ശരീരത്തിനു പുറത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ചിപ്പിനു സാധിക്കും.

ഡോക്‌ടര്‍ക്ക്‌ വയര്‍ലെസ്‌ ആയാണ്‌ ചിപ്പില്‍നിന്നുള്ള സന്ദേശം എത്തുക. ഇടയ്‌ക്കിടെ സ്‌കാന്‍ ചെയ്യേണ്‌ട സാഹചര്യം ഇതുവഴി ഒഴിവാക്കാം.ആവശ്യമുള്ള ഭാഗത്തേക്ക്‌ കൃത്യമായി മരുന്നു പമ്പ്‌ ചെയ്യാന്‍ സാധിക്കുന്ന ഡിസൈനും പരീക്ഷണശാലയിലാണ്‌.

ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ മ്യൂണിച്ചിലെ മെഡിക്കല്‍ എന്‍ജിനീയര്‍മാരാണ്‌ ഇതു സംബന്ധിച്ച പരീക്ഷണം നടത്തുന്നത്‌. നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ട്യൂമറുകള്‍ ചികിത്സിച്ചു നീക്കേണ്‌ട അവസ്ഥയുണ്‌ട്‌. ഇത്തരം കേസുകളിലാണ്‌ ചിപ്പുകള്‍ ഏറെ ഗുണം ചെയ്യുന്നത്‌.

കീമോതെറാപ്പി മരുന്നുകള്‍ ഇതേ ചിപ്പ്‌ വഴി തന്നെ പമ്പ്‌ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണമാണ്‌ ഇപ്പോള്‍ പുരോഗമിക്കുന്നത്‌. കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങള്‍ ഗണ്യമായി കുറയ്‌ക്കാന്‍ ഇതു സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നതായി പ്രോജക്‌ട്‌ മാനേജര്‍ ഡോ.സ്‌വെന്‍ ബെക്കര്‍ അറിയിച്ചു.
ട്യൂമര്‍ വളര്‍ച്ച നിരീക്ഷിക്കാന്‍ മൈക്രോ ചിപ്പ്‌ ഇംപ്ലാന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക