Image

ഹെല്‍ത്ത് ലീഡേഴ്‌സ് അവാര്‍ഡ് സാലിയ ജോസഫിന്

Published on 02 January, 2013
ഹെല്‍ത്ത് ലീഡേഴ്‌സ് അവാര്‍ഡ് സാലിയ ജോസഫിന്
മെല്‍ബണ്‍: റോയല്‍ മെല്‍ബണ്‍ ഹോസ്പിറ്റലില്‍ നടത്തിയ പുതിയ ചികിത്സാപഠനത്തില്‍ റോയല്‍ മെല്‍ബണ്‍ ഹോസ്പിറ്റല്‍ ബോണ്‍ മാരോ അസോസിയേറ്റ് നഴ്‌സ് യൂണിറ്റ് മാനേജര്‍ സാലിയ ജോസഫ് അര്‍ഹയായി. റോയല്‍ മെല്‍ബണ്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ സിഇഒ ഡോ. ഗാരേത്ത് ഗൂഡിയര്‍ അവര്‍ഡ് സമ്മാനിച്ചു. 

യുകെയില്‍ നിന്നും നാലുവര്‍ഷം മുന്‍പ് കുടിയേറിയ സാലിയ 18 മാസം കൊണ്ട് തയാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടിന്മേല്‍ നൂതനമായ ഒരു പുതിയ പാത ചികിത്സയില്‍ കണെ്ടത്തിയത്. ഈ പരീക്ഷണ മാറ്റം ആശ്വാസകരവുമാണെന്ന് ഹോസ്പിറ്റല്‍ അധികാരികള്‍ പറഞ്ഞു.

സ്രഗിന്റെ ലെവല്‍ മോനിട്ടറിംഗിലും ഇതിനായുള്ള പഠനവും പരീക്ഷണവും നടന്നു. പഠനറിപ്പോര്‍ട്ട് ലണ്ടനില്‍ 2013 ഏപ്രില്‍ 16 മുതല്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫോറം ഓഫ് ക്ലാളിറ്റി ആന്‍ഡ് സേഫ്റ്റിയിലും അവതരിപ്പിക്കുവാന്‍ സാലിയ ജോസഫിന് അവസരം ലഭിച്ചിട്ടുണ്ട്. 

സോഷ്യല്‍ വര്‍ക്കറായ ഷിജിയാണ് ഭര്‍ത്താവ്. കോഴിക്കോട് കൂടരഞ്ഞി സ്വദേശികളായ ഇവര്‍ക്ക് രണ്ട് മക്കള്‍. റൂബര്‍ (9), ഫിലിഷ. ഇവര്‍ മെല്‍ബണിലെ തോമസ് ടൗണിലാണ് താമസം. 

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്‌

ഹെല്‍ത്ത് ലീഡേഴ്‌സ് അവാര്‍ഡ് സാലിയ ജോസഫിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക