Image

ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: ചെങ്ങന്നുരിലും ഉജ്വല സ്വീകരണം

അനില്‍ പെണ്ണുക്കര Published on 04 January, 2013
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: ചെങ്ങന്നുരിലും  ഉജ്വല സ്വീകരണം
ചെങ്ങന്നൂര്‍ : ഫൊക്കാനാ മതസൗഹാര്‍ദ്ദത്തിനും മാനവമൈത്രിക്കും വേണ്ടി തിരുവനന്തപുരത്തുന്നും എറണാകുളം വരെ നടത്തുന്ന സൗഹൃദസന്ദേശയാത്രയ്ക്ക് ചെങ്ങന്നൂര്‍ എം.എല്‍.എ. പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ പൗരാവലി സ്വീകരണം നല്‍കി.

ജനുവരി നാലിന് ഉച്ചയ്ക്ക് 2.30ന് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രി ജംഗ്ഷനില്‍ എത്തിചേര്‍ന്ന യാത്രയെ പി.സി. വിഷ്ണുനാഥ് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.

ഫൊക്കാനായുടെ 'മാനവസേവാ' പുരസ്‌കാരം നേടിയ ആന്റോ ആന്റെണി എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ബാധിക്കുന്ന ജീവത് പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നങ്ങളായി കണ്ടെങ്കില്‍ മാത്രമെ ഒരു പ്രവര്‍ത്തകന് സമൂഹത്തില്‍ അംഗീകാരം ലഭിക്കുകയുള്ളൂ. ഒരു എം.പി.എന്ന നിലയിലും അല്ലാതെയും ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനായി ലഭിച്ച പ്രവാസികളുടെ അവാര്‍ഡിനെ അമൂല്യ നിധിയായി മാത്രമേ എനിക്ക് കാണാനാവൂ.

ഫൊക്കാനാ സംഘടിപ്പിച്ച സൗഹൃദസന്ദേശയാത്രയ്ക്കും, കേരളാ കണ്‍വന്‍ഷനും തന്റെ ഹൃദയം നിറഞ്ഞ ആശംസള്‍ നേരുകയും ചെയ്തു ആന്റോ ആന്റണി.

പി.സി. വിഷ്ണുനാഥ് എം.എല്‍.എ. അധ്യക്ഷത വഹിച്ചയോഗത്തില്‍ തോമസ് മാര്‍ അത്താനാസ്തിയോസ് സ്വീകരണ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ലോകത്തിന്റെതന്നെ ബാലന്‍സ് തകരാറിലായ സമയത്ത് ഒരാള്‍ക്കെങ്കിലും ഈ പ്രോഗ്രാംകൊണ്ട് നേരിയ മാറ്റം ഉണ്ടായാല്‍ അത് വലിയ ആനന്ദമായിരിക്കുമെന്ന് അഭിവന്ദ്യമെത്രാപ്പോലീത്ത പറഞ്ഞു.

മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ശോഭാ വര്‍ഗ്ഗീസ് ജാഥയ്ക്ക് ആശംസകള്‍ നേര്‍ന്നു.

ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മപിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറാര്‍ വര്‍ഗ്ഗീസ് പാലമലയില്‍, ലീലാ മാരേട്ട്, പോള്‍ കറുകപ്പള്ളില്‍, കെ.ഐ. ജോണ്‍സണ്‍, തമ്പിചാക്കോ, ടി.എസ് ചാക്കോ, ജി.കെ. പിള്ള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഇരുപതോളം വാഹനങ്ങളാണ് യാത്രയില്‍ പങ്കെടുത്തത്.
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: ചെങ്ങന്നുരിലും  ഉജ്വല സ്വീകരണം ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: ചെങ്ങന്നുരിലും  ഉജ്വല സ്വീകരണം ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: ചെങ്ങന്നുരിലും  ഉജ്വല സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക