Image

ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: കൊട്ടാരക്കരയില്‍ ഉജ്വല സ്വീകരണം

Published on 04 January, 2013
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: കൊട്ടാരക്കരയില്‍ ഉജ്വല സ്വീകരണം
കൊട്ടാരക്കര: ഫൊക്കാനാ സൗഹൃദ സന്ദേശയാത്രയ്ക്ക് കൊട്ടാരക്കരയില്‍ അത്യുജ്ജ്വല വരവേല്‍പ്പ്. മാനവമൈത്രിയുടേയും സാഹോദര്യത്തിന്റേയും, സ്‌നേഹത്തിന്റേയും ആവശ്യം ലോകത്ത് അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ ഫൊക്കാന നടത്തിയ സൗഹൃദസന്ദേശയാത്രയെ കൊട്ടാരക്കരയിലെ പൗരാവലി നെഞ്ചേറ്റുകയായിരുന്നു.

ജനുവരി 4ന് രാവിലെ തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് മൈതാനിയില്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മീസ് ആശിര്‍വദിച്ചനുഗ്രഹിച്ച് യാത്രയാക്കിയ സന്ദേശയാത്ര ഉച്ചയ്ക്ക് 12 മണിക്കാണ് കൊട്ടാരക്കരയിലെത്തിയത്.
പഞ്ചവാദ്യങ്ങള്‍, ബാന്റ്‌മേളം എന്നിവയുടെ അകമ്പടിയൊടെയും, കൊട്ടാരക്കര പൗരാവലിയുടേയും നേതൃത്വത്തില്‍ പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നും ഫൊക്കാനാ നേതാക്കളെ സ്വീകരിച്ച് കൊട്ടാരക്കര മാര്‍ത്തോമ്മാ ചര്‍ച്ച് പാരിഷ് ഹാളിലേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

മതസൗഹാര്‍ദ്ദവും, സ്‌നേഹവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫൊക്കാനയുടെ സംഘടിത ശ്രമത്തിന് വലിയ പ്രസക്തിയാണുള്ളത്. പ്രവാസി സമൂഹം എക്കാലവും മതസൗഹാര്‍ദ്ദത്തിന്റേയും, മാനവ സ്‌നേഹത്തിന്റേയും മാതൃകയാണ്. അമേരിക്കന്‍ മലയാളികളും ഇതിന് മുന്നിട്ടിറങ്ങിയത് ശ്ലാഘനീയമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

കൊട്ടാരക്കര എം.എല്‍.എ. ഐഷാപോറ്റി അധ്യക്ഷത വഹിച്ചു. ഫൊക്കാനാ എന്ന അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാണിക്കുന്ന ശ്രദ്ധ പണ്ടുമുതലേ പ്രസിദ്ധമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും ശ്രീമതി ഐഷാ പോറ്റി പറഞ്ഞു.

ഫൊക്കാനാ പ്രസിഡന്റ് മറിയാമ്മ പിള്ള ഫൊക്കാനാ കേരളാ കണ്‍വന്‍ഷനെക്കുറിച്ചും ഫൊക്കാനായുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. പോള്‍ കറുകപ്പിള്ളില്‍, ടി.എസ്.ചാക്കോ എന്നിവര്‍ കേരളാ കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

ഫൊക്കാനാ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ് സ്വാഗതം ആശംസിച്ച യോഗത്തില്‍ കെ.എന്‍. രാജഗോപാല്‍ എം.പി. മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ. കെ.പ്രകാശ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വയക്കല്‍ മധു, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജെര്‍മ്മിയാസ്, സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആര്‍.സഹദേവന്‍, റവ: ജോര്‍ജ് ജോസ്, ഫാ. സി.സി.ജോണ്‍, സി.പി.എം മണ്ഡലം സെക്രട്ടറി മന്‍മഥന്‍ നായര്‍, സി.പി.എം. ഏരിയാ സെക്രട്ടറി എസ്.ആര്‍.രമേശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗ്ഗീസ് വടക്കേടത്ത്, ബെന്നികക്കാട്, ഫൊക്കാനാ നേതാക്കളായ ജി.കെ.പിള്ള, ലീലാ മാരേട്ട്. കെ.ഐ.ജോണ്‍സണ്‍, ഫൊക്കാനാ ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍, തമ്പി ചാക്കോ, ലതാകറുകപ്പള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. റവ.ഫാ.ജോസഫ് ജോര്‍ജ് നന്ദി പറഞ്ഞു.
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: കൊട്ടാരക്കരയില്‍ ഉജ്വല സ്വീകരണം
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: കൊട്ടാരക്കരയില്‍ ഉജ്വല സ്വീകരണം
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: കൊട്ടാരക്കരയില്‍ ഉജ്വല സ്വീകരണം
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: കൊട്ടാരക്കരയില്‍ ഉജ്വല സ്വീകരണം
ഫൊക്കാനാ സൗഹൃദസന്ദേശ യാത്ര: കൊട്ടാരക്കരയില്‍ ഉജ്വല സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക