Image

ഫൊക്കാനയുടെ മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പ്‌: ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌

അനില്‍ പെണ്ണുക്കര; (emalayalee) Published on 06 January, 2013
ഫൊക്കാനയുടെ മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പ്‌: ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌
കൊച്ചി: ഫൊക്കാനയുടെ മതസൗഹാര്‍ദ്ദസന്ദേശം ലോകത്തിന്‌ മാതൃകയാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ പറഞ്ഞു. ഫൊക്കാനയുടെ കൊച്ചി കണ്‍വെന്‍ഷനില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്‌.

ലോകത്ത്‌ സൗഹാര്‍ദ്ദവും സ്‌നേഹവും നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നന്മയുടെ ഒരു ചെറുതിരി കൊളുത്തുക എന്നത്‌ വലിയ കാര്യമാണ്‌. ഫൊക്കാനാ 30 വര്‍ഷമായി ചെയ്യുന്നത്‌ ഈശ്വരപ്രസാദം ഉള്ളതുകൊണ്ടാണ്‌. ഫൊക്കാനയുടെ മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പ്‌ പതിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ്‌ കാരുണ്യം വേണ്ടയിടത്ത്‌ സഹായ ഹസ്‌തമാകുവാന്‍ സാധിക്കുന്നത്‌.

ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള അധ്യക്ഷതവഹിച്ച യോഗത്തില്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ സ്വാഗതവും ഫൊക്കാനാ നാഷണല്‍ കമ്മിറ്റിയംഗം ജോയി ചെമ്മാച്ചേല്‍ നന്ദി പറഞ്ഞു. ഫൊക്കാന സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ലീലാ മാരേട്ട്‌, എബി റാന്നി എന്നിവര്‍ പ്രസംഗിച്ചു.
ഫൊക്കാനയുടെ മേല്‍ ദൈവത്തിന്റെ കൈയ്യൊപ്പ്‌: ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക