Image

ഒ.ഐ.സി.സി യുടെ ക്രിസ്‌തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ശനിയാഴ്‌ച പെന്‍‌റിത്തില്‍

ജിന്‍സന്‍ കുരിയന്‍ Published on 08 January, 2013
ഒ.ഐ.സി.സി യുടെ ക്രിസ്‌തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ശനിയാഴ്‌ച പെന്‍‌റിത്തില്‍
സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി സംഘടനയായ ഒ.ഐ.സി.സി വിപുലമായ രീതിയില്‍ ക്രിസ്‌തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിക്കുന്നു. സിഡ്‌നി സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനുവരി 12 ശനിയാഴ്‌ച പെന്‍‌റിത്തില്‍ വെച്ചാണ് ആഘോഷ പരിപാടി. പെന്‍‌റിത്തിലെ കിംങ്സ്‌വുഡ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്‌ക്ക് 2.30 ന് കുട്ടികളുടെ മത്സരങ്ങളോടെ ആരംഭിക്കുന്ന ആഘോഷം രാത്രി 10 മണിയ്‌ക്ക് സമാപിക്കും. 

പെയിന്റിംങ്, കളറിംങ്, ഉപന്യാസ രചന, ഫാന്‍സി ഡ്രസ് മത്സരങ്ങള്‍ എന്നിവയാണ് കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ . തുടര്‍ന്ന് പുതുവത്സര ആശംസകള്‍, സമ്മാന വിതരണം, കുട്ടികളുടെ കലാമത്സരങ്ങള്‍, സിഡ്‌നി വോയ്‌സിന്റെ ഗാനമേള, ഇന്ത്യന്‍ - ഓസ്‌ട്രേലിയന്‍ ഐഡിയല്‍ 2012 ജേതാവ് മനേഷ് കുമാറിന്റെ പ്രത്യേക കലാപരിപാടി, വിഭവസമൃദ്ധമായ ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കും. ക്രിസ്‌തുമസ് പുതുവത്സര ആഘോഷങ്ങളിലും, കുട്ടികളുടെ മത്സരങ്ങളിലും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സംഘാടകരുമായി മുന്‍‌കൂര്‍ ബന്ധപ്പെടേണ്ടതാണ്. 

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍‌ഗ്രസ് (ഒ.ഐ.സി.സി) സിഡ്‌നി സോണല്‍ കമ്മിറ്റിയുടെ ക്രിസ്‌മസ് പുതുവത്സര ആഘോഷ ചടങ്ങില്‍ എല്ലാ മലയാളികളുടെയും മഹനീയ സാന്നിദ്ധ്യവും, സഹകരണവും ഉണ്ടായിരിക്കണമെന്ന് ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുരിയന്‍, സിഡ്‌നി പ്രസിഡന്റ് മെല്‍ബിന്‍ സെബാസ്‌റ്റ്യന്‍, ജനറല്‍ സെക്രട്ടറി സണ്ണി.കെ.മാത്യു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.


Date: 12 january 2013
Time: 2.30pm to 10pm
Venue: Kingswood High School Auditorium,
           131 Bringelly Road,
           Kingswood, Penrith.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജിന്‍സന്‍ കുരിയന്‍ : 0416 255 594
മെല്‍ബിന്‍ സെബാസ്‌റ്റ്യന്‍ : 0433 606 577
സണ്ണി.കെ.മാത്യു : 0421 847 447
ജോസ് വരാപ്പുഴ : 0413 316 011 
സിബി സെബാസ്‌റ്റ്യന്‍ : 0431 036 795 
കോശി ജേക്കബ് : 0402 874 296 
ജെറോമി ജോസഫ് : 0438 127 101   
ജോജി ജോര്‍ജ് : 0432 181 303  
ജോയ് ജേക്കബ് : 0416 177 355  
ഏലിയാസ് മത്തായി : 0425 629 805 
ബോബി അബ്രഹാം : 0431 013 254 
സജീവ് മക്വാറിഫീല്‍ഡ് : 0421 875 537 



റിപ്പോര്‍ട്ട്: ജിന്‍സന്‍ കുരിയന്‍
ഒ.ഐ.സി.സി യുടെ ക്രിസ്‌തുമസ് പുതുവത്സര ആഘോഷം ജനുവരി 12 ശനിയാഴ്‌ച പെന്‍‌റിത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക