Image

പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആശംസകള്‍ നേര്‍ന്നു

Published on 08 January, 2013
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആശംസകള്‍ നേര്‍ന്നു
മെല്‍ബണ്‍: കൊച്ചിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രവാസി പ്രതിനിധികള്‍ക്ക് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആഗോള സെക്രട്ടറി റെജി പാറയ്ക്കന്‍ ആശംസകള്‍ നേര്‍ന്നു. 

മൂന്നു ദിവസമായി കൊച്ചിയല്‍ നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ പ്രൊവിന്‍സിനെ പ്രതിനിധീകരിച്ച് സിബി ഏബ്രഹാം, സെബാസ്റ്റ്യന്‍ ജെയ്ക്കബ് എന്നിവര്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തു. 

ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ആഗോള ചെയര്‍മാന്‍ ഡോ. വര്‍ഗീസ് മൂലന്‍, യുകെ പ്രസിഡന്റ് സിറിള്‍ കൈതവേലി, ജര്‍മ്മനിയില്‍നിന്നും ബേബി അലക്‌സ്, സിംഗപ്പൂരില്‍നിന്നും ആന്റണി തോപ്പില്‍, ന്യൂസിലാന്റില്‍നിന്നും അലക്‌സ് കോര, സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നും ടോമി കറുകപ്പറമ്പില്‍, ഷിക്കാഗോയില്‍നിന്നും ജിന്‍സന്‍ ഫിലിപ്പ്, ഓസ്‌ട്രേലിയയില്‍നിന്നും സോജന്‍ ഫിലിപ്പ്, ഇന്ത്യന്‍ ഘടകത്തെ പ്രതിനിധികള്‍, അഡ്വ. രാമചന്ദ്രന്‍, രമ ജോര്‍ജ്, എം.എ. സുനു, കെ.എം. റാവുത്തര്‍, ഗള്‍ഫ് റീജിയണിനെ പ്രതിനിധീകരിച്ച് എം.ബി അബൂബേക്കര്‍, ഏലിയാസ് സ്‌കറിയ, പോള്‍ ജോസഫ്, അനില്‍ തൈയില്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. 

ഗ്ലോബല്‍ മലയാളി കൗണ്‍സിലിനുവേണ്ടി പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികള്‍ക്കും ഗ്ലോബല്‍ ചെയര്‍മാന്‍ വര്‍ഗീസ് മൂലനും സെക്രട്ടറി റെജി പാറയ്ക്കനും നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക