Image

ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഓസ്‌ട്രേലിയ വിജയികളായി

Published on 08 January, 2013
ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഓസ്‌ട്രേലിയ വിജയികളായി
അഡ്‌ലൈഡ്: സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന കരോള്‍ സോംഗ് മത്സരത്തില്‍ ഇത്തവണ ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഓസ്‌ട്രേലിയ വിജയികളായി. 

അഡ്‌ലൈഡിലെ വുഡ്‌വില്‍ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാശിയേറിയ ആവേശജ്വലമായ മത്സരത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നായി ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഓസ്‌ട്രേലിയ, അഡ്‌ലൈഡ് മലയാളി കാത്തലിക് കോണ്‍ഗ്രിഗേഷന്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഗുഡ് ഷെപ്പേര്‍ഡ് സിഎസ്‌ഐ ചര്‍ച്ച്, മാര്‍ത്തോമ്മ ചര്‍ച്ച് അഡ്‌ലൈഡ് എന്നീ ടീമുകള്‍ പങ്കെടുത്തു. 

പൊതുസമ്മേളനം മേയര്‍ ഗാരിജോ ജോഹന്‍സനും ഫാ. സിബി ജോസഫും ടീം ക്യാപ്റ്റന്മാരും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 

സെന്റ് മേരീസ് ചര്‍ച്ചിന്റെ ട്രസ്റ്റി ജോണ്‍ മാത്യു സ്വാഗതം ആശംസിച്ചു. സെന്റ് മേരീസ് യാക്കോബായ ചര്‍ച്ചിലെ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ നൃത്തവും മറ്റ് കലാപരിപാടികളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. കരോള്‍ ഗാന മത്സരത്തില്‍ വിജയിച്ച ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഓസ്‌ട്രേലിയയുടെ ടീം ക്യാപ്റ്റനായി റെജി ജോസഫും വസ്ത്രാലങ്കാരം സുനില്‍ ഫിലിപ്പും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

ക്‌നാനായ അസോസിയേഷന്‍ ഓഫ് സൗത്ത് ഓസ്‌ട്രേലിയ വിജയികളായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക