Image

രഞ്‌ജിനി ജോസ്‌ വിവാഹിതയാവുന്നു, വരന്‍ എന്‍ജിനീയര്‍

Published on 09 January, 2013
രഞ്‌ജിനി ജോസ്‌ വിവാഹിതയാവുന്നു, വരന്‍ എന്‍ജിനീയര്‍
പ്രശസ്‌തയായ ഗായിക രഞ്‌ജിനി ജോസ്‌ വിവാഹിതയാവുന്നു. റാം നായര്‍ എന്ന സോഫ്‌റ്റ്‌വെയര്‍ എഞ്ചിനിയറാണ്‌ വരന്‍. പ്രണയ വിവാഹമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഈമാസം വിവാഹം നടക്കും. കൊച്ചിയിലെ കാസിനോ ഹോട്ടലിലെ സാറ്റര്‍ഡേ ഷഫിള്‍ എന്ന സംഗീത പരിപാടിയിലാണ്‌ രഞ്‌ജിനിയും റാമും പരിചയത്തിലാവുന്നത്‌. എല്ലാ ആഴ്‌ചയിലും ഈ പരിപാടിക്കെത്തുന്ന റാം ഡി ജെ യായി പങ്കെടുക്കാറുണ്ട്‌. റാമിന്റെ സംഗീതത്തോടുള്ള താല്‌പര്യവും ഗായിക എന്ന നിലയിലുള്ള രഞ്‌ജിനിയുടെ പ്രൊഫഷണോടുള്ള റാമിന്റെ ആഭിമുഖ്യവുമാണ്‌ ഇവരെ കൂടുതല്‍ അടുപ്പിച്ചത്‌. റാം നായര്‍ കൊച്ചി സ്വദേശി തന്നെയാണ്‌. അഭിനയത്തോട്‌ അത്ര താല്‌പര്യം കാണിക്കാത്ത ഈ സുന്ദരി മോഹന്‍ലാല്‍ നായകനായ റെഡ്‌ ചില്ലീസില്‍ പ്രധാനവേഷത്തില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്‌. 1980 കളിലെ പ്രമുഖ ഹിറ്റ്‌ സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്‌മിയുടേയും മകളാണ്‌ രഞ്‌ജിന.
രഞ്‌ജിനി ജോസ്‌ വിവാഹിതയാവുന്നു, വരന്‍ എന്‍ജിനീയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക