Image

കേരള സമ്പത് വ്യവസ്ഥയുടെ നട്ടെല്ല് മറുനാടന്‍ മലയാളികള്‍ : മന്ത്രി മാണി

ജോര്‍ജ് നടവയല്‍ Published on 05 September, 2011
കേരള സമ്പത് വ്യവസ്ഥയുടെ നട്ടെല്ല് മറുനാടന്‍ മലയാളികള്‍ : മന്ത്രി മാണി

പാല: കേരള രാഷ്ട്രീയഗന്ധര്‍വ്വന്‍ മന്ത്രി കെ. എം. മാണി മറുനാടന്‍ മലയാളികള്‍ക്ക് സര്‍വ്വ ക്ഷേമവും നിറയുന്ന ഓണൈശ്വര്യങ്ങള്‍ ആശംസിക്കുന്നു.

മറു നാടന്‍ മലയാളികളാണ് ഇന്നത്തെ കേരളസമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല്, അവരാണ് കര്‍ഷകര്‍ക്കും കാര്‍ഷികത്തൊഴിലാളികള്‍ക്കുമൊപ്പം സമകാലീന കേരളത്തിലെ അദ്ധ്വാന വര്‍ഗനിരയിലെ മുന്നണിപ്പോരാളികള്‍. ഇത്തവണത്തെ കേരള ബജറ്റ് മറുനാടന്‍ മലയാളികളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും മാനിക്കുന്നതാണ്. ഈ ബജറ്റ് കേരളത്തിലെ എല്ലാ ജില്ലകളോടും തുല്യ നീതിയും എല്ലാ മേഖലകളോടും സമതുലിത പരിഗണനയും നല്‍കി തയ്യാറാക്കിയ ധനരേഖയാണ്. ഞാനവതരിപ്പിച്ച ജനകീയ സോഷ്യലിസത്തിന്റെ അന്തസത്തയ്ക്കു നിരക്കുന്ന ബജറ്റാണിത്.ഈ ബജറ്റിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാതെ പുകമറ സൃഷ്ടിക്കാന്‍ പൊള്ള വാഗ്വാദങ്ങള്‍ മാദ്ധ്യമ ശ്രദ്ധയ്ക്കു വേണ്ടിചിലര്‍ മുഖരിതമാക്കിയെങ്കിലും പ്രബുദ്ധ കേരളം അത്തരം അബദ്ധവാദങ്ങളെ തള്ളിക്കളഞ്ഞിരിക്കയാണ്.

അമേരിക്കയിലെ "മലയാളം ടിവി"ക്കു വേണ്ടി ജോര്‍ജ് നടവയലുമായുള്ള അഭിമുഖത്തില്‍ പാലായിലെ സ്വന്തം വീട്ടില്‍ മുന്നൂറോളം വിവിധ ജനപ്രതിനിധികളുടെ അപേക്ഷകള്‍ പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി മാണി.

കേരള സമ്പത് വ്യവസ്ഥയുടെ നട്ടെല്ല് മറുനാടന്‍ മലയാളികള്‍ : മന്ത്രി മാണി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക