Image

മലയാളി റേഡിയോഗ്രാഫേഴ്‌സ് ഫാമിലിഡേ നടത്തുന്നു

Published on 05 September, 2011
മലയാളി റേഡിയോഗ്രാഫേഴ്‌സ് ഫാമിലിഡേ നടത്തുന്നു

ചിക്കാഗോ: ചിക്കാഗോ മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എം.ആര്‍.എ.) ഫാമിലിഡേ നടത്തുന്നു. റേഡിയോഗ്രാഫേഴ്‌സ് അംഗങ്ങളും, കുടുംബാംഗങ്ങളും ഒന്നിച്ച് ഒരു ദിവസം എന്നതാണ് ഫാമിലിഡേ കൊണ്ടുദ്ദേശിക്കുന്നത്.

ഫാമിലിഡേയോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികളാണ് നടത്തപ്പെടുക. അംഗങ്ങളുടെ മാനസികോല്ലാസത്തിനുവേണ്ടി വിവിധ ഗെയിംസ്, ഔട്ടിംഗ്, ഹ്രസ്വദൂരയാത്ര, ഡിന്നര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എം.ആര്‍.എ. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറം അറിയിച്ചു.

എം.ആര്‍.എ. ഫാമിലിഡേയുടെ കണ്‍വീനറായി ജോസഫ് വിരുത്തിക്കുളങ്ങരയും, കോ-കണ്‍വീനറായി നിമ്മി തുരുത്തുവേലിയേയും എം.ആര്‍.എ. ബോര്‍ഡ് തെരഞ്ഞെടുത്തു. എം.ആര്‍.എ. പ്രസിഡന്റ് ജോര്‍ജ് തോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ പോള്‍സണ്‍ കുളങ്ങര, ചാക്കോ മറ്റത്തിപ്പറമ്പില്‍, ജിത്തേഷ് ചുങ്കത്ത്, സജി തേക്കുംകാട്ടില്‍, നിമ്മി തുരുത്തുവേലില്‍, സ്റ്റാന്‍ലി കളരിക്കമുറി, ജിമ്മി മണപ്പള്ളി, പുന്നൂസ് തച്ചേട്ട്, സജി പണയപ്പറമ്പില്‍, ടോമി വെളിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ചാക്കോ മറ്റത്തിപ്പറമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക