Image

ടാക്‌സി ഡ്രൈവര്‍മാരുടെ കഥ `72 മോഡല്‍'

Published on 11 January, 2013
ടാക്‌സി ഡ്രൈവര്‍മാരുടെ കഥ `72 മോഡല്‍'
ടാക്‌സി ഡ്രൈവര്‍മാരുടെ കഥ സിനിമയാകുന്നു. പ്രശസ്‌ത സംവിധായകന്‍ രാജസേനനന്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ മധു, വിജയരാഘവന്‍, ഗോവിന്ദ്‌ പത്മസൂര്യ, ശ്രീജിത്‌ വിജയ്‌, പുതുമുഖം സോണിയാ ദാസ്‌, കലാഭവന്‍ ഷാജോണ്‍, നെല്‍സണ്‍, ബേസില്‍, ബാലാജി, അനിയപ്പന്‍, ശിവജി ഗുരുവായൂര്‍, പത്മകുമാര്‍, നാരായണന്‍നായര്‍, സബിതാ ആനന്ദ്‌ എന്നിവര്‍ വേഷമിടുന്നു.

ചാന്ദ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത്‌ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാവേലിക്കരയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.

രാജസേനന്‍ തന്നെ ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നു. സന്തോഷ്‌ വര്‍മ്മയുടെ ഗാനങ്ങള്‍ക്ക്‌ ഈണം പകര്‍ന്നിരിക്കുന്നത്‌ എം. ജയചന്ദ്രനാണ്‌. കെ.പി. നമ്പ്യാതിരി ഛായാഗ്രഹണവും പ്രദീപ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

കലാസംവിധാനം- നാഥന്‍ മണ്ണൂര്‍, മേക്കപ്‌- പി.വി. ശങ്കര്‍, വസ്‌ത്രാലങ്കാരം- ഇന്ദ്രന്‍സ്‌ ജയന്‍, അസോസിയേറ്റ്‌ ഡയറക്‌ടര്‍- ഷാജി, സഹസംവിധാനം- കൃഷ്‌ണകുമാര്‍, ബദ്‌റുദ്ദീന്‍, പ്രൊഡ. കണ്‍ട്രോളര്‍- അരോമ മോഹന്‍. പ്രൊഡ. എക്‌സിക്യൂട്ടീവ്‌- സജി കുണ്‌ടറ, രാജു അരോമ.
- വാഴൂര്‍ ജോസ്‌
ടാക്‌സി ഡ്രൈവര്‍മാരുടെ കഥ `72 മോഡല്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക