Image

ജനാര്‍ദ്ദന റെഡ്ഡിയുമായി ബന്ധമില്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി

Published on 05 September, 2011
ജനാര്‍ദ്ദന റെഡ്ഡിയുമായി ബന്ധമില്ലെന്ന് ജഗന്‍മോഹന്‍ റെഡ്ഡി
ഹൈദരാബാദ് : അനധികൃത ഖനനക്കേസില്‍ കര്‍ണാടകയില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി. തന്നെയും ജനാര്‍ദ്ദനറെഡ്ഡിയെയും ബന്ധപ്പെടുത്തി മാധ്യമങ്ങള്‍ നുണപ്രചാരണം നടത്തുകയാണെന്നും ജഗന്‍മോഹന്‍ ആരോപിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തനിക്കെതിരെ നടക്കുന്ന സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും 30 വര്‍ഷത്തോളം പാര്‍ട്ടിയെ സേവിച്ച തന്റെ പിതാവ് രാജശേഖര റെഡ്ഡിയോട് കോണ്‍ഗ്രസ് നീതികേട് കാട്ടിയെന്നും ജഗന്‍മോഹന്‍ ആരോപിച്ചു. പ്രതിസന്ധിഘട്ടത്തില്‍ തന്നെ പിന്തുണച്ച ബിജെപിക്കും പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനും ജഗന്‍ നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക