Image

സ്വത്തുക്കള്‍ പരമ്പരാഗതമായി ലഭിച്ചത്: കുഞ്ഞാലിക്കുട്ടി

Published on 05 September, 2011
സ്വത്തുക്കള്‍ പരമ്പരാഗതമായി ലഭിച്ചത്: കുഞ്ഞാലിക്കുട്ടി

തിരുവന്തപുരം: താന്‍ അനധികൃതമായി ഒരു പൈസ പോലും സമ്പദിച്ചിട്ടില്ലെന്നും തന്റെ സ്വത്തുക്കളെല്ലാം പരമ്പരാഗതമായി ലഭിച്ചതാണെന്നും വ്യവസായ വകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരത്ത് വീടില്ലാത്ത ഏക രാഷ്ട്രീയക്കാരന്‍ താനാണെന്നും അവിഹിതമായി താനൊന്നും സമ്പദിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'10000 ഏക്കര്‍ ദേശസാല്‍ക്കരണത്തിനായി വിട്ടുകൊടുത്ത അച്ഛന്റെ മകളെയാണ് ഞാന്‍ വിവാഹം കഴിച്ചത്. പരമ്പരാഗതമായും അനേകം വസതുക്കള്‍ എനിക്കുണ്ട്. എന്തിന് ആരോപണങ്ങളുടെ പേരില്‍ എന്നെമാത്രം വേട്ടയാടുന്നു? നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്റെ കൂടെ വന്നാല്‍ എന്റെ വസ്തുവകകള്‍ ഞാന്‍ കണിച്ചുതരാം.' കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഐസ്‌ക്രീം കേസ് അന്വേഷണം സി.ബി.ഐക്കു വിടണമെന്ന് അച്യുതാന്ദന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ കേസു കൊടുക്കുന്നവര്‍ക്ക് ധാരാളം കാശുണ്ടെന്നും ഈ കാശ് പരമ്പരാഗതമാണോ എന്നന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, കേസ് കൊടുത്തയാള്‍ക്ക് അതിനുള്ള ക്രെഡിബിലിറ്റയുണ്ടോ എന്നന്വേഷിക്കണമെന്നും സാത്വികഭാവം പ്രകടിപ്പിക്കുന്ന പലരുടെയും തനിനിറം വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ അര്‍ഥത്തിലും പേടിമാറിയ എന്നെക്കൊണ്ട് അധികം പറയിപ്പിക്കുന്നത് നല്ലതാവില്ലെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ റെയില്‍വേ വികസനത്തിനാവശ്യമായ സഹായങ്ങള്‍ കേന്ദ്രം നല്‍കുന്നില്ലെന്ന മന്ത്രി ആര്യാടന്‍ മുഹമദിന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍ റെയില്‍വേ വികസനത്തിനാവശ്യമായ ആരോഗ്യകരമായ ചര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

മാധ്യമങ്ങള്‍ നല്ലകാര്യങ്ങള്‍ കൊടുക്കുന്നില്ലെന്നും ചെറിയ പാളിച്ചകള്‍ പെരുപ്പിച്ചു കാണിക്കുകയുമാണെന്നു പറഞ്ഞ കുഞ്ഞാലിക്കുട്ടി വിക്കിലീകസ് വെളിപ്പെടുത്തലുകള്‍ വിശ്വസനീയമല്ലെന്നു കുറ്റപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക