Image

മലയാള സിനിമാ വിതരണരംഗത്ത് ഒരു പുതിയ കാല്‍വയ്പ്പുമായി വിര്‍ച്ച്വല്‍ റിലീസിങ്ങ്

ജോസ് ഏബ്രഹാം Published on 11 January, 2013
മലയാള സിനിമാ വിതരണരംഗത്ത് ഒരു പുതിയ കാല്‍വയ്പ്പുമായി വിര്‍ച്ച്വല്‍ റിലീസിങ്ങ്
നൂതന പരീക്ഷണങ്ങള്‍ക്ക് എന്നും വേദിയായിട്ടുള്ള മലയാള സിനിമാരംഗം സിനിമാ വിതരണത്തിനായി ഒരു പുതിയ രീതി അവലംബിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ ഇന്റര്‍നെറ്റ് വഴി സിനിമകള്‍ റിലീസ് ചെയ്യുന്ന ഒരു നൂതന സാങ്കേതിക വിദ്യയാണ് വിര്‍ച്ച്വല്‍ റിലീസിങ്ങ് ലോകാത്താകമാനമുള്ള മലയാള സിനിമാ പ്രേക്ഷകര്‍ക്കായി ക്രിസ്മസ്-പുതുവല്‍സര സമ്മാനമാണ് ഈ സാങ്കേതിക വിദ്യയെന്നു ഇതിന്റെ അമരക്കാര്‍ വ്യക്തമാക്കുന്നു. ഇനി മുതല്‍ കേരളത്തില്‍ തിയേറ്റര്‍ റിലീസിങ്ങിനെത്തുന്ന സിനിമകള്‍ അതേ ദിവസം തന്നെ ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യാനുള്ള സൗകര്യമാണ് ഈ സാങ്കേതികവിദ്യ വഴി ഒരുക്കിയിരിക്കുന്നത്. മലയാള സിനിമക്ക് തിയേറ്റര്‍ മാര്‍ക്കറ്റുള്ള സ്ഥലങ്ങളായ ഇന്‍ഡ്യയും, യു.എ.ഇ.യും ഒഴികെ ലോകത്ത് എവിടെയുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ചുരുങ്ങിയ ടിക്കറ്റ് നിരക്കില്‍ സ്വന്തം സ്വീകരണമുറിയിലിരുന്ന് സിനിമ കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്‌ട്രേലിയ, വടക്ക്-തെക്കെ അമേരിക്കന്‍ നാടുകള്‍ എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗത്തായി ചിതറി കിടക്കുന്ന മലയാളി പ്രവാസികള്‍ക്ക് സിനിമാ എന്ന വിനോദ മാധ്യമം വളരെയേറെ ചിലവുള്ളതും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരു മേഖലയായിരിക്കുന്നു. വലിയ ചെലവില്‍ ഒരു സിനിമാ വിതരണത്തിനെടുക്കുന്ന ഈ മേഖലയിലെ വിതരണക്കാര്‍ക്കും അതേപോലെ തന്നെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുടമകള്‍ക്കും വന്‍സാമ്പത്തിക ബാധ്യത വരുത്തിവക്കുന്ന ഒരു മേഖലയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ കഷ്ടപ്പാടുകള്‍ സഹിച്ചു ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ശ്രമിച്ചാലും പ്രേക്ഷകരെ കിട്ടാനില്ലാത്ത അവസ്ഥ ആണ് ഈമേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പ്രേക്ഷകനും, നിര്‍മ്മാതാവിനും നഷ്ടങ്ങള്‍ സംഭവിക്കുന്നതു സ്വാഭാവികം മാത്രം. ഒരു വിനോദോപാധിയായ സിനിമ ആസ്വദിക്കാനുള്ള അവസരം പ്രേക്ഷകനും, സിനിമയുടെ യഥാര്‍ത്ഥ വരുമാനം നിര്‍മ്മാതാവിനും അതുവഴി സിനിമയെ ഉപജീവനമാക്കുന്ന ആയിരക്കണക്കിനു തൊഴിലാളികള്‍ക്കും നഷ്ടങ്ങള്‍ മാത്രം സംഭവിക്കുന്നു. മാത്രവുമല്ല, ചില സമയങ്ങളില്‍ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്ക് തിയേറ്ററുകള്‍ നിഷേധിക്കുന്ന സാഹചര്യങ്ങള്‍ പോലും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. സിനിമകള്‍ റിലീസിങ്ങിനെത്തുമ്പോള്‍ തന്നെ സിനിമയുടെ നിയമാനുസൃതമല്ലാത്ത കോപ്പികള്‍ ഇന്റര്‍നെറ്റില്‍ വരുന്നത് ഒരു വലിയ സാമ്പത്തിക ബാധ്യതയാണ് നിര്‍മ്മാതാവിനു വരുത്തിവക്കുന്നത്. ഒരു പരിധി വരെ മലയാളികള്‍ മനസിലാക്കിയിട്ടില്ലാത്ത ഒരു നിയമപ്രശ്‌നം കൂടിയാണിത്. ഇങ്ങനെയുള്ള അവസരത്തില്‍ വിര്‍ച്ച്വല്‍ റിലീസിങ്ങിന് വളരെയധികം പ്രസക്തിയുണ്ട്. ഒരുവലിയ പരിധി വരെ അനധികൃത കോപ്പികള്‍ ഇന്റര്‍നെറ്റില്‍ വരുന്നതു തടയാനുള്ള സാങ്കേതിക വിദ്യയും ഇതിനോടൊപ്പം ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

അമേരിക്ക ആസ്ഥാനമായിട്ടുള്ള യുണൈറ്റഡ് മീഡിയാ ടെക്‌നോളജി() എന്ന സ്ഥാപനം ആണ് വിര്‍ച്ച്വല്‍ റിലീസിങ്ങിന്റെ ഉപജ്ഞാതാക്കള്‍. മലയാള സിനിമാ നിര്‍മ്മാതാക്കളില്‍ നിന്നും ആവേശകരമായ സ്വീകരണമാണു വിര്‍ച്ച്വല്‍ റിലീസിങ്ങിനു ലഭിക്കുന്നതെന്നു കമ്പനിയുടെ വക്താക്കള്‍ പറയുന്നു. ഈ സാങ്കേതിക വിദ്യ വഴി ഇപ്പോള്‍ റിലീസ് ചെയ്യാനുദ്ദേശിച്ചിരിക്കുന്ന ചിത്രങ്ങളായ തീവ്രം, ചേട്ടായീസ്, ലിസമ്മയുടെ വീട് എന്നിവ ഈ അഭിപ്രായത്തെ പിന്‍താങ്ങുന്നു. കമ്പനിയുടെ വൈബ്‌സൈറ്റായ
www.vshowplex.comഎന്ന സൈറ്റ് വഴിയാണ് സിനിമകള്‍ പ്രദര്‍ശനത്തിനെത്തുന്നത്. വളരെ സുരക്ഷിതവും, നിയമപരവുമായിട്ടുള്ള ഈ വെബ്‌സൈറ്റു വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തുന്ന സിനിമകള്‍ കാണുമ്പോള്‍ മറ്റുള്ള അനാവശ്യ കണ്ടന്റുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ എത്തുമെന്ന ആശങ്കകളും വേണ്ട. ഈ വെബ്‌സൈറ്റില്‍ പേ പാല്‍ വഴി ടിക്കറ്റ് വാങ്ങിക്കുവാനും പിന്നീട് ആ ടിക്കറ്റ് നമ്പര്‍ എന്റര്‍ ചെയ്തു കഴിയുമ്പോള്‍ തത്സമയം തന്നെ സിനിമ കാണുവാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു ടിക്കറ്റ് വാങ്ങുമ്പോള്‍ ആ സമയം മുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് പ്രേക്ഷകന്റെ ആവശ്യാനുസരണം രണ്ട് പ്രാവശ്യം ഒരു സിനിമ കാണുന്നതിനുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. കുടുംബസമ്മേതം തിയേറ്ററില്‍ പോകുമ്പോള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും ഉള്ള ടിക്കറ്റ് ചെലവുകള്‍, ടോള്‍, ഭക്ഷണം, ഗ്യാസ് എന്നീ ചെലവുകള്‍ ഇല്ലാതെ ഒരാള്‍ക്കു മാത്രം വേണ്ടി വരുന്ന ടിക്കറ്റ് ചെലവില്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും വിര്‍ച്ച്വല്‍ റിലീസിങ്ങ് വഴി സിനിമ കാണാവുന്നതാണ്.

2013 ജനുവരി പതിമൂന്നാം തീയതിയാണ് വിര്‍ച്ച്വല്‍ റിലീസിങ്ങ് വഴി ആദ്യ സിനിമ റിലീസിങ്ങിനെത്തുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ തീവ്രം എന്ന സിനിമ ആണ് മലയാള സിനിമാ ചരിത്രത്തിലെ പുതിയ അദ്ധ്യായമായ വിര്‍ച്ച്വല്‍ റിലീസിങ്ങിനു വേദിയൊരുക്കുന്നത്. വിഗതകുമാരന്‍, 1928(ആദ്യ നിശബ്ദ സിനിമ), ബാലന്‍ , 1938 (ആദ്യ ശബ്ദചിത്രം), തച്ചോളി അമ്പു, 1978( ആദ്യ സിനിമാസ്‌ക്കോപ്പ്) മൈഡിയര്‍ കുട്ടിത്താച്ചന്‍, 1984(ആദ്യ 3ഡിസിനിമാ), മൂന്നാമതൊരാള്‍, 2006(ആദ്യ ഡിജിറ്റല്‍ സിനിമ) എന്നീ ചരിത്ര സിനിമകളുടെ ശ്രേണിയിലേക്ക് തീവ്രം, 2012(ആദ്യ വിര്‍ച്ച്വല്‍ റിലീസിങ്ങ് സിനിമ) എത്തുന്നു. മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമാകാന്‍ എല്ലാ മലയാള സിനിമാ പ്രേക്ഷകര്‍ക്കും സ്വാഗതം. ജനുവരി പതിമൂന്നാം തീയ്യതി www.vshowplex.comഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
മലയാള സിനിമാ വിതരണരംഗത്ത് ഒരു പുതിയ കാല്‍വയ്പ്പുമായി വിര്‍ച്ച്വല്‍ റിലീസിങ്ങ്മലയാള സിനിമാ വിതരണരംഗത്ത് ഒരു പുതിയ കാല്‍വയ്പ്പുമായി വിര്‍ച്ച്വല്‍ റിലീസിങ്ങ്മലയാള സിനിമാ വിതരണരംഗത്ത് ഒരു പുതിയ കാല്‍വയ്പ്പുമായി വിര്‍ച്ച്വല്‍ റിലീസിങ്ങ്മലയാള സിനിമാ വിതരണരംഗത്ത് ഒരു പുതിയ കാല്‍വയ്പ്പുമായി വിര്‍ച്ച്വല്‍ റിലീസിങ്ങ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക