Image

ഒറീസ: കനിഹ ദേവദാസി

Published on 12 January, 2013
ഒറീസ: കനിഹ ദേവദാസി
എം.പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന ഒറീസ എന്ന ചിത്രത്തിലാണു കനിഹ നായികയാകുന്നു. ചിത്രത്തില്‍ ദേവദാസിയായാണ്‌ കനിഹ അഭിനയിക്കുന്നത്‌. നായികയുടെ സഹോദരിയുടെ വേഷത്തിലാണ്‌ ഈ ചിത്രത്തില്‍ കനിഹ വരുന്നത്‌. നായികയുടെ സഹോദരിയായി അഭിനയിക്കുന്നതിനു തനിക്ക്‌ ഒരു മടിയുമില്ലെന്നു കനിഹ പറയുന്നു. ശരിക്കും അഭിനയസാധ്യതയുളള കഥാപാത്രമാണെന്നു ബോധ്യമായതിനാലാണ്‌ ഈ കഥാപാത്രം സ്വീകരിച്ചതെന്നും കനിഹ വ്യക്തമാക്കുന്നു.

ഒരു ഗ്രാമത്തിലെ പരമ്പരാഗത ആചാരങ്ങളാണു ചിത്രത്തില്‍ പ്രമേയമാകുന്നത്‌. 18 വയസു തികഞ്ഞ പെണ്‍കുട്ടികളെ പ്രമാണികുടുംബങ്ങള്‍ ദത്തെടുക്കുന്ന രീതിയുണ്ട്‌. ഇങ്ങനെ ദത്തെടുക്കപ്പെടുന്ന ചന്ദ്രബാല എന്നൊരു പെണ്‍കുട്ടിയെയാണു കനിഹ അവതരിപ്പിക്കുക. ചന്ദ്രബാലയ്‌ക്കു പിന്നീടു ദേവദാസിയായി ജീവിക്കേണ്ടിയും വരുന്നു. ഉണ്ണി മുകുന്ദനാണു ചിത്രത്തിലെ നായകന്‍. തനു ശ്രീഘോഷ്‌, പുതുമുഖം സാനികാ നമ്പ്യാര്‍ എന്നിവരാണു മറ്റു പ്രധാന അഭിനേതാക്കള്‍.
ഒറീസ: കനിഹ ദേവദാസിഒറീസ: കനിഹ ദേവദാസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക