Image

മനോരമ ന്യൂസ്, മഴവില്‍ മനോരമ ചാനലുകള്‍ മലയാളം ഐ.പി.ടി.വി.യില്‍

അനില്‍ പെണ്ണുക്കര Published on 11 January, 2013
മനോരമ ന്യൂസ്, മഴവില്‍ മനോരമ ചാനലുകള്‍ മലയാളം ഐ.പി.ടി.വി.യില്‍
ന്യൂയോര്‍ക്ക് : മലയാളത്തിന്റെ സുപ്രഭാതം, മലയാളികളുടെ മലയാള മനോരമയുടെ രണ്ടു ചാനലുകള്‍കൂടി ഇനി മുതല്‍ മലയാളികള്‍ക്ക് കാണാം. മലയാളം ഐ.പി.ടി.വിയിലൂടെ കോടാനുകോടി ജനങ്ങളുടെ മനസില്‍ അക്ഷരത്തിന്റെ മണ്‍ചിരാതു കൊളുത്തിയ മനോരമ കുടുംബത്തില്‍ നിന്നും കാലഘട്ടത്തിന്റെ ആവശ്യമായി രണ്ട് ചാനലുകള്‍ മനോരമന്യൂസും, മഴവില്‍ മനോരമയും. ഇനി ഇടവേളകളില്ലാതെ വാര്‍ത്തയുടെ ലോകവും, ആനന്ദത്തിന്റെ ലോകവും വിരല്‍ത്തുമ്പില്‍ .

വളരെ ചുരുങ്ങിയ സമയം കൊണ്ട് സേവന സന്നദ്ധത കൊണ്ട് ഉയര്‍ന്ന സാങ്കേതിക മികവില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് പുതിയ ദൃശ്യഭാഷാ ചരിത്രം സമ്മാനിച്ച മലയാളം ഐപിടിവിയുടെ നെറുകയിലെ പുതിയ പൊന്‍തൂവലായാണ് മലയാളത്തിലെ രണ്ട് പ്രമുഖ ചാനല്‍കൂടി വരുമ്പോള്‍ തോന്നുന്നതെന്ന് മലയാളം ഐപിടിവി മാനേജിംഗ് ഡയറക്ടര്‍മാരായ ബേബി ഊരാളില്‍ , വര്‍ക്കി ഏബ്രഹാം, ജോണ്‍ ടൈറ്റസ്, ജോയി നെടിയകാലായില്‍ എന്നിവര്‍ പറഞ്ഞു.

മലയാളത്തിന്റെ സുപ്രഭാതത്തിന്റെ സാന്നിദ്ധ്യം ഇനി ഒളിമങ്ങാതെ എല്ലാ അമേരക്കന്‍ മലയാളിക്കും ലഭിക്കുന്നു. കോടാനുകോടി മനസ്സുകളില്‍ അക്ഷരത്തിന്റെ മണ്‍ചിരാത് കൊളുത്തിയ മനോരമ കുടുംബത്തിന്റെ സാന്നിദ്ധ്യം അമേരിക്കന്‍ മലയാളികള്‍ക്ക് എത്തിച്ചുകൊടുക്കുവാന്‍ മലയാളം ഐപിടിവിക്ക് സാധിച്ചത് മലയാളിയുടെ വായനയുടെ തലം തിരിച്ചറിഞ്ഞതുകൊണ്ടാണ്.

ലോകജനതയുടെ മൂന്ന് ശതമാനം ജനങ്ങളാണ് മലയാള ഭാഷ സംസാരിക്കുന്നത്. പക്ഷേ ഈ മൂന്ന് ശതമാനത്തില്‍ ത്തന്നെ ബഹുഭൂരിപക്ഷത്തിന്റെ പത്രപാരായണ താല്‍പര്യം സ്വന്തമാക്കിയ പത്രം മനോരമയാണ്. ഇതിന് മനോരമയ്ക്ക് സാധിച്ചത് മാമന്‍മാപ്പിളയുടേയും, കെ.എം.മാത്യൂവിന്റേയും കാലാനുസൃതമായ ബിസിനസ് പാടവവും, വിട്ടുവീഴ്ചയില്ലാത്ത മാനേജ്‌മെന്റും നേതൃത്വവുമാണ്. ഇത് ആര്‍ക്കും വിജയലക്ഷ്യത്തിനുതകുന്ന ഒരു മന്ത്രമായി സ്വീകരിക്കാം.

നമ്മുടെ ദേശീയ സമരചരിത്രത്തിലും, മതസൗഹാര്‍ദ പ്രവര്‍ത്തനത്തിലും മനോരമ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നും മലയാളിയുടെ മനസ്സില്‍ സംവേദനത്തിന്റെ പുതിയസരണികള്‍ സൃഷ്ടിക്കുവാന് മനോരമയ്ക്ക് സാധിച്ചു.

മലയാളികളെ ഇത്രമാത്രം സ്വാധീനിച്ച ഒരു മാധ്യമം മനോരമയല്ലാതെ മറ്റൊന്നില്ല. മനോരമയുടെ ആധുനികവല്‍ക്കരണവും, കാലാനുസൃതമായ മാറ്റവും ലോകത്തിനുതന്നെ മാതൃകയായി.

ആധുനികതയും, രാഷ്ട്രീയ ദര്‍ശനവും, പ്രൊഫഷണലിസവും ഭാഷാപ്രേമവും ഇത്രമാത്രം സമഗ്രമായി സമന്വയിപ്പിച്ച് വിജയം വരിച്ച ഒരു മാധ്യമപ്രസ്ഥാനത്തിന്റെ പുതിയ ചാനലുകള്‍ മനോരമന്യൂസും, മഴവില്‍ മനോരമയും അമേരിക്കന്‍ മലയാളികള്‍ക്ക് സാധ്യമാക്കുമ്പോള്‍ മലയാളം ഐപിടിവി കാഴ്ചയുടെ പുതിയ പുലരിക്ക
തിരായി മാറുന്നു. മനോരമയുടെ പ്രൊഫഷണലിസം ഇനി അമേരിക്കന്‍ മലയാളിക്കും സ്വന്തമാകുന്നു.

ലോകത്തെ ഏതു സംഭവവികാസങ്ങളും അപ്പപ്പോള്‍ മനോരമ ന്യൂസില്‍ മാറ്റങ്ങളില്ലാതെ നമുക്ക് കാണാം. ചാനല്‍ മത്സരങ്ങള്‍ക്കിടയിലേക്ക് കടന്നു വന്ന മഴവില്‍ മനോരമയുടെ എന്റെര്‍ടെയിന്റ്‌മെന്റ് പ്രോഗ്രാമുകള്‍ ഇന്ത്യയിലെ ഇതരചാനലുകളില്‍ നിന്ന് വളരെ വേറിട്ടുനില്‍ക്കുന്നു.

മനോരമ ന്യൂസ്, മഴവില്‍ മനോരമ ചാനലുകളുടെ മലയാളം ഐപിടിവി ലോഞ്ചിംഗ്, ഡാളസ്, താമ്പാ, ഹ്യൂസ്റ്റണ്‍, ചിക്കാഗോ എന്നിവടങ്ങളില്‍ പ്രൗഢഗംഭീരമായ സദസുകളില്‍ നടക്കുകയുണ്ടായി. ഇനി മലയാളത്തിന്റെ സുപ്രഭാതം നിങ്ങളുടെ വിരല്‍ത്തുമ്പിലും പുതിയ ദൃശ്യഭാഷാചമയ്ക്കുന്നു മലയാളം ഐപിടിവിയിലൂടെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് -732-648-0576

Web: manoramaiptv.com
മനോരമ ന്യൂസ്, മഴവില്‍ മനോരമ ചാനലുകള്‍ മലയാളം ഐ.പി.ടി.വി.യില്‍ മനോരമ ന്യൂസ്, മഴവില്‍ മനോരമ ചാനലുകള്‍ മലയാളം ഐ.പി.ടി.വി.യില്‍ മനോരമ ന്യൂസ്, മഴവില്‍ മനോരമ ചാനലുകള്‍ മലയാളം ഐ.പി.ടി.വി.യില്‍ മനോരമ ന്യൂസ്, മഴവില്‍ മനോരമ ചാനലുകള്‍ മലയാളം ഐ.പി.ടി.വി.യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക