Image

ആരാണ്‌ ദമനി , എന്താണ്‌ ദമനി ? (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)

Published on 10 January, 2013
ആരാണ്‌ ദമനി , എന്താണ്‌ ദമനി ? (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
ദമനിതന്‍ ധമനിയില്‍ രക്തം പിടഞ്ഞപ്പോള്‍
നേതാക്കള്‍ ഒഴുകുന്നു പുഴകള്‍ പോലെ
പക്ഷ പ്രതിപക്ഷ വ്യത്യാസമില്ലാതെ
അവരെത്തുന്നു ദമനിതന്‍ കാല്‍ച്ചുവട്ടില്‍

കാല്‍ തൊട്ടു വന്ദനം ആശ്ലേഷ മത്സരം
കണ്ണീരു കൊണ്ടൊരു ലക്ഷാര്‍ച്ചന
അപഹാസ്യ പാത്രങ്ങള്‍ ബാംഗ്ലൂര്‍ നഗരത്തില്‍
സന്ദര്‍ശകരയെന്നുമെത്തിടുന്നു

ചെറുമന്റെ ചിന്തയിലൊരു ചോദ്യമുയരുന്നു
ആരാണ്‌ ദമനി , എന്താണ്‌ ദമനി ?
സ്വാതന്ത്ര്യ സമരത്തിലെരിയാത്ത പന്തങ്ങള്‍
ഊതി പൊലിപ്പിച്ച പോരാളിയോ ?

അടിമത്ത ജനതയ്‌ക്ക്‌ മോചനം നല്‍കിയ
ആത്മീയ വിപ്ലവകാരിയാണോ ?
സംഘടിക്കാത്തൊരു തൊഴിലാളി വര്‍ഗത്തെ
സംഘടിപ്പിച്ചൊരു പുണ്യവാനോ ?

ആരുമല്ലദ്ദേഹം വര്‍ഗീയ വിത്തിന്റെ
വ്യപാരിയായൊരു തന്ത്രശാലി.
ചിന്തകള്‍ പായട്ടെ വര്‍ഷങ്ങള്‍ പിന്നോട്ട്‌
ദമനിതന്‍ ഭീകര വദനം കാണാം

തീക്കാറ്റ്‌ തുപ്പുന്ന യൗവന തീഷ്‌ണത
വിഷലിപ്‌തമാക്കിയതീ ദമനിതാന്‍
ഓര്‍മിക്കണം നിങ്ങള്‍ ഒരു നേരമെങ്കിലും
ദമനി നടത്തിയ പ്രകടനങ്ങള്‍

ദമനിതന്‍ വാക്കിനാല്‍ കുടിവിട്ടുപോയവര്‍
ശത്രുരാജ്യത്തിനായ്‌ ഒളിസേവ ചെയ്‌തവര്‍
ഭാരതഭൂമിതന്‍ മാറിടത്തില്‍
ബോംബുകള്‍ വര്‍ഷിച്ച ബുദ്ധിശാലി

മുജ്ജന്മസുകൃതം അനുഭവിച്ചീടുന്നു
ഇഹലോകകര്‍മം ഇവിടെ തലവിധി
രക്തസാക്ഷിത്വ പരിവേഷമെകുവാന്‍
എന്താണ്‌ ദമനിതന്‍ മേല്‍വിലാസം ?

രാഷ്ട്രീയ പ്രീണനം ആഭാസ നര്‍ത്തനം
രാഷ്ട്രീയക്കാരിവര്‍ മത്സരത്തില്‍
ചെറുമന്റെ ചിന്തയിലൊരു ചോദ്യമുയരുന്നു
ആരാണ്‌ ദമനി, എന്താണ്‌ ദമനി ?.
ആരാണ്‌ ദമനി , എന്താണ്‌ ദമനി ? (കവിത: ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക