Image

മണര്‍കാട്‌ പള്ളി പെരുന്നാള്‍: ചരിത്രപ്രസിദ്ധമായ റാസ ഇന്ന്‌

Published on 06 September, 2011
മണര്‍കാട്‌ പള്ളി പെരുന്നാള്‍: ചരിത്രപ്രസിദ്ധമായ റാസ ഇന്ന്‌
മണര്‍കാട്‌: പ്രശസ്‌ത തീര്‍ത്ഥാടനകേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ എട്ടുനോമ്പു പെരുനാളിനോട്‌ അനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ റാസ ഇന്ന്‌ നടക്കും. റാസയ്‌ക്കായി പള്ളിയില്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.മധ്യാഹ്‌ന പ്രാര്‍ഥനയ്‌ക്കു ശേഷം 12 മണിയോടെ റാസയ്‌ക്കുള്ള മുത്തുക്കുടകളുടെ വിതരണം ആരംഭിക്കും. രണ്ടുമണിക്കാണു റാസ ആരംഭിക്കുക. കണിയാംകുന്ന്‌, മണര്‍കാടു കവല, കരോട്ടെപള്ളി എന്നിവ ചുറ്റി റാസ പള്ളിയില്‍ തിരിച്ചെത്തും. റാസ പ്രമാണിച്ച്‌ ഉച്ച മുതല്‍ മണര്‍കാടു കവല - പള്ളി റൂട്ടില്‍ വാഹന ഗതാഗതത്തിനു നിയന്ത്രണമുണ്ടാകും. പള്ളിയിലെ പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങു നാളെ 11.30ന്‌ ആണ്‌.
ആയിരക്കണക്കിനു മുത്തുക്കുടകളുമായി ജനസഞ്ചയം റാസയില്‍ പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക