Image

അമ്മ വേഷങ്ങളോട്‌ താത്‌പര്യമില്ല: മേഘ്‌നാരാജ്‌

Published on 15 January, 2013
അമ്മ വേഷങ്ങളോട്‌ താത്‌പര്യമില്ല: മേഘ്‌നാരാജ്‌
ഇനി അമ്മ വേഷങ്ങള്‍ ചെയ്യില്ലെന്ന്‌ യുവ നായക മേഘ്‌നാരാജ്‌. അമ്മ കഥാപാത്രങ്ങളെകൊണ്ട്‌ പൊറുതിമുട്ടിയപ്പോഴാണ്‌ മലയാളസിനിമയില്‍ തിരക്കുള്ള നായികയായി മാറിയ മേഘ്‌നരാജ്‌ കടുത്ത നിലപാടെടുത്തത്‌. റെഡ്‌ വൈനിലൂടെ മോഹന്‍ലാലിന്റെ നായികയായി തീര്‍ന്ന നടി ഇനി തന്റെ ഇമേജ്‌ മാറ്റാന്‍ പാകത്തില്‍ വരുന്ന പുതിയ കഥാപാത്രങ്ങളെ യംഗ്‌ കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കുന്നുള്ളൂ എന്ന നിലപാടിലാണ്‌. വിനയന്റെ യക്ഷിയായി വന്ന മേഘ്‌നയ്‌ക്ക്‌ സിനിമകള്‍ ഒട്ടേറെ കിട്ടിയെങ്കിലും ഒന്നും വേണ്ടത്ര തിളക്കം നല്‌കിയില്ല. സാരിയുടുത്ത്‌ ബ്യൂട്ടി ഫുള്ളിലെത്തിയതോടെ സാരിയില്‍ തെളിഞ്ഞ മേഘ്‌നയുടെ പക്വതയില്‍ നിരവധിവേഷങ്ങള്‍ വന്നുതുടങ്ങി. തന്റെ സമയം തെളിഞ്ഞു എന്ന തിരിച്ചറിവിലാണ്‌ പിന്നീടുവന്ന അമ്മ വേഷങ്ങള്‍ക്കെല്ലാം സമ്മതം മൂളിയത്‌.

അപ്പ്‌ ആന്റ്‌ ഡൌണ്‍, റെഡ്‌ വൈന്‍ തുടങ്ങി അഞ്ചോളം ചിത്രങ്ങളില്‍ മേഘ്‌ന ക്യാരക്‌ടര്‍ റോളുകളില്‍ അഭിനയിക്കുന്നു.
അമ്മ വേഷങ്ങളോട്‌ താത്‌പര്യമില്ല: മേഘ്‌നാരാജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക