Image

സ്വാമി ഉദിത്‌ ചൈതന്യജിയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 06 September, 2011
സ്വാമി ഉദിത്‌ ചൈതന്യജിയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
ഡാളസ്‌: ഭാരതീയ സംസ്‌കാരം ഭാരതീയരിലേക്കും മറ്റ്‌ ലോകമെമ്പാടുമുള്ള മനുഷ്യമനസ്സിലേക്കും പകര്‍ന്ന്‌ സാധാരണ മനുഷ്യമനസുകളെ ദൈവീകശക്തിയുടെ ചൈതന്യം ഉള്‍ക്കൊള്ളുന്ന മനസ്സുകളാക്കി മാറ്റുവാന്‍ സഹായിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ സ്വാമിജിയുടെ പുതിയ ഒരു വെബ്‌സൈറ്റ്‌ പവിത്രമായ ജന്മാഷ്‌ടമി നാളില്‍ സ്വാമിജിയുടെ യജ്ഞവേദിയില്‍ വെച്ച്‌ കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ സ്ഥാപകരിലൊലാളും മുന്‍ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനും ഇപ്പോഴത്തെ നിയുക്ത വൈസ്‌ പ്രസിഡന്റുമായ ടി.എന്‍. നായര്‍, സ്വാമി ഉദിത്‌ ചൈതന്യജിയുടെ സാന്നിധ്യത്തില്‍ ഉദ്‌ഘാടനം ചെയ്‌തു.

ചടങ്ങില്‍ എന്‍.പി. മുരളീധരന്‍ (വിഷിംഗ്‌ടണ്‍ ഡി.സി), അനി ഗോപാലകൃഷ്‌ണന്‍ (ഡാളസ്‌) മറ്റ്‌ നിരവധി ഭക്തജനങ്ങളും ഈ മഹനീയ ചടങ്ങില്‍ പങ്കെടുത്തു.

www.bhagavathamvillage.us എന്ന ഈ വെബ്‌സൈറ്റിലൂടെ ഭാരതീയ സംസ്‌കാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഏവരോടും സ്വാമിത നേരിട്ട്‌ മറുപടി നല്‍കുന്നതാണ്‌. കൂടാതെ സ്വാമിജിയുടെ വിവിധ ദേശങ്ങളിലുള്ള പ്രഭാഷണങ്ങളുടേയും യജ്ഞങ്ങളുടേയും വിശദവിവരങ്ങളും ഈ സൈറ്റിലൂടെ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടി.എന്‍. നായര്‍ (214 403 0575) എന്ന നമ്പരില്‍ ലഭ്യമാണ്‌. സതീശന്‍ നായര്‍ അറിയിച്ചാണിത്‌.
സ്വാമി ഉദിത്‌ ചൈതന്യജിയുടെ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക