Image

നിര്‍ദ്ദിഷ്‌ട ആറന്മുള എയര്‍പോര്‍ട്ടിന്റെ അനുമതി പുന:പരിശോധിക്കണം: അഡ്വ. ചെറിയാന്‍ സാമുവേല്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 September, 2011
നിര്‍ദ്ദിഷ്‌ട ആറന്മുള എയര്‍പോര്‍ട്ടിന്റെ അനുമതി പുന:പരിശോധിക്കണം: അഡ്വ. ചെറിയാന്‍ സാമുവേല്‍
ന്യൂയോര്‍ക്ക്‌: നിര്‍ദ്ദിഷ്‌ട ആറന്മുള എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനാനുമതി പുന:സ്ഥാപിച്ച്‌ കിട്ടുന്നതിനുവേണ്ടി സത്വരമായി ഇടപെടണമെന്ന്‌ കേന്ദ്രമന്ത്രിമാരോടും, എം.പിമാരോടും ചെങ്ങന്നൂര്‍ അസോസിയേഷന്‍ യു.എസ്‌.എയുടെ പ്രസിഡന്റ്‌ അഡ്വ. ചെറിയാന്‍ സാമുവേല്‍ അഭ്യര്‍ത്ഥിച്ചു. കൊച്ചിയില്‍ നിന്നും നാവികസേനാ കേന്ദ്രത്തില്‍നിന്നും കുതിച്ചുയരുന്ന വിമാനങ്ങള്‍ക്ക്‌ ഭീഷണിയാകുമെന്ന്‌ പറഞ്ഞാണ്‌ കേന്ദ്ര പ്രതിരോധമന്ത്രാലയം പ്രവര്‍ത്തനാനുമതി നിഷേധിച്ച്‌ ഉത്തരവായിട്ടുള്ളത്‌.

കൊച്ചി, എറണാകുളം മുതലായ മേഖലയില്‍ നിന്നുള്ള വന്‍കിട സ്ഥാപനങ്ങളും വ്യക്തികളും കുറെനാളുകളായി നിര്‍ദ്ദിഷ്‌ട എയര്‍പോര്‍ട്ടിനെതിരേ പ്രവര്‍ത്തിച്ചുവരികയാണ്‌. റിലയന്‍സ്‌ ഗ്രൂപ്പ്‌ പോലെയുള്ള വന്‍കിട കമ്പനികള്‍ ഈ പ്രൊജക്‌ടിനുവേണ്ടി പണം ഇറക്കുവാന്‍ മുന്നോട്ടുവന്നപ്പോള്‍ തന്നെ ഈ പ്രൊജക്‌ടിന്റെ പ്രാധാന്യം വ്യക്തമായതാണ്‌. ഇപ്പോള്‍ റണ്‍വേയുടെ ദിശയില്‍ വന്ന സ്ഥാന ചലനമാണ്‌ ഈ നിരോധന ഉത്തരവ്‌ പുറപ്പെടുവിക്കാന്‍ കാരണമായത്‌. എന്നാല്‍ ഇത്‌ പരിഹരിക്കാവുന്നതാണെന്ന്‌ വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു.

മദ്ധ്യതിരുവിതാംകൂറിന്റെ സമഗ്രവികസനത്തിന്‌ പൊതുവേയും ആറന്മുളയോട്‌ വളരെ അടുത്ത്‌ സ്ഥിതിചെയ്യുന്നതും വിദേശ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളായ ചെങ്ങന്നൂര്‍, തിരുവല്ല, പത്തനംതിട്ട, കോഴഞ്ചേരി, റാന്നി എന്നീ സ്ഥലങ്ങളുടെ വികസനത്തിന്‌ പ്രത്യേകിച്ചും ഉതകന്നതുമായ ഈ സംരംഭത്തിന്‌ കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, എം,പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്‌, എം.എല്‍.എമാര്‍ മറ്റ്‌ ജനപ്രതിധികള്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ സത്വരമായി ഉണ്ടാവണമെന്ന്‌ തദ്ദേശീയരും വിദേശീയരുമായ മലയാളികള്‍ ഒന്നടങ്കം അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: Adv.Cherian Samuel, 24 Belmont Blvd, Elmont, NY 11003. Phone: 516 270 3414. Email: samuel_cherian@msn.com
നിര്‍ദ്ദിഷ്‌ട ആറന്മുള എയര്‍പോര്‍ട്ടിന്റെ അനുമതി പുന:പരിശോധിക്കണം: അഡ്വ. ചെറിയാന്‍ സാമുവേല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക