Image

വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ സര്‍പ്പിച്ചു; ശ്രീപത്മനാഭ സ്വാമിക്ഷേത്ര കണക്കെടിപ്പിന്‌ 3 കോടി ചെലവ്‌

Published on 06 September, 2011
വിദഗ്‌ധ സമിതി റിപ്പോര്‍ട്ട്‌ സര്‍പ്പിച്ചു; ശ്രീപത്മനാഭ സ്വാമിക്ഷേത്ര കണക്കെടിപ്പിന്‌ 3 കോടി ചെലവ്‌
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന്‌ സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി ഇടക്കാല റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. ഇതനുസരിച്ച്‌ നിലവറകളിലെ സ്വത്തുക്കളുടെ കണക്കെടുപ്പിന്‌ മൂന്നു കോടി രൂപ ചെലവ്‌ വരുമെന്ന്‌ സി.വി.ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള സമിതി സുപ്രീംകോടതിക്ക്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ബി നിലവറ ഇപ്പോള്‍ തുറക്കില്ലെന്നും സമിതി സുപ്രീംകോടതിയെ അറിയിച്ചു.70 പേജുള്ള റിപ്പോര്‍ട്ട്‌ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്‌്‌. കമ്മിറ്റിയുടെ പ്രവര്‍ത്തനം, അതിനുള്ള ചെലവ്‌, സാങ്കേതിക വശങ്ങള്‍, ആവശ്യമായ ജീവനക്കാര്‍, സമയപരിധി എന്നിവയെല്ലാം ആവശ്യമുണ്ട്‌. ഇതിനുവേണ്ടി തിരുവനന്തപുരത്ത്‌ ഓഫിസ്‌ തുറക്കുകയും സമിതിയെ സഹായിക്കാന്‍ മതിയായ ജീവനക്കാരെ നിയമിക്കുകയും വേണം. ഇതിനെല്ലാം കൂടിയുള്ള ചെലവ്‌ 2.98 കോടി രൂപയാണ്‌ കാണിച്ചിട്ടുള്ളത്‌. ഈ തുക സര്‍ക്കാറും ക്ഷേത്ര ട്രസ്റ്റും വീതിച്ചെടുക്കുകയോ സര്‍ക്കാറില്‍നിന്ന്‌ മാത്രമായി ഈടാക്കുകയോ ചെയ്യാം.

കലവറയിലെ നിധിശേഖരം ഇപ്പോള്‍ പ്ലാസ്റ്റിക്‌ കവറുകളിലാക്കി ഇരുമ്പ്‌ പെട്ടികളിലാണ്‌ സൂക്ഷിച്ചുവെച്ചിരിക്കുന്നത്‌. വളരെ പഴക്കം ചെന്ന ഇരുമ്പുപെട്ടികളില്‍നിന്ന്‌ ഇവയൊന്നാകെ മേത്തരം തടികൊണ്ടുണ്ടാക്കിയ പെട്ടികളിലേക്ക്‌ മാറ്റേണ്ടതുണ്ട്‌. അതിന്‌ ഒരു കോടി രൂപ അടിയന്തരമായി ഇതിനായി അനുവദിക്കണമെന്നും റിപ്പോര്‍ട്ട്‌ ആവശ്യപ്പെടുന്നു. നിലവറ ബലപ്പെടുത്തുന്നതിനും കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമുള്ള നടപടികള്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
ബിജു 2021-08-13 15:36:17
May God console and comfort all dear ones🙏 Prayers🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക