Image

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്‌പര്യം: ഗൗതമി

Published on 16 January, 2013
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്‌പര്യം: ഗൗതമി
ഗ്രാമീണ വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും താത്‌പര്യമുണ്ടെന്ന്‌ പുതുമുഖ താരം ഗൗതമി പറഞ്ഞതായി റിപ്പോര്‍ട്ട്‌. സെക്കന്‍ഡ്‌ ഷോ, ഡയമണ്‌ട്‌ നെക്ലേസ്‌, ചാപ്‌റ്റേഴ്‌സ്‌ എന്നീ മൂന്നു ചിത്രങ്ങളിലാണു ഗൗതമി അഭിനയിച്ചിട്ടുളളത്‌. സെക്കന്‍ഡ്‌ ഷോ എന്ന ചിത്രത്തിലൂടെയാണു ഗൗതമി വെളളിത്തിരയിലെത്തിയത്‌. ഗ്രാമീണപെണ്‍കുട്ടിയുടെ വേഷമാണ്‌ ഈ ചിത്രത്തില്‍ ചെയ്‌തത്‌. പിന്നീടു ഗൗതമിക്കു ലഭിച്ചതും ഇത്തരം വേഷങ്ങളാണ്‌. രാകേഷ്‌ ഗോപന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഇത്തരം വേഷമാണു ലഭിച്ചിരിക്കുന്നത്‌. ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ചു പെണ്‍കുട്ടികളുടെ കഥയാണു ചിത്രം പറയുന്നത്‌.

ഗ്രാമീണകഥാപാത്രങ്ങളെ മാത്രം അവതരിപ്പിക്കുന്നതിലൂടെ താന്‍ ടൈപ്പ്‌ കാസ്റ്റ്‌ ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണിപ്പോള്‍ ഗൗതമി. ഈ കാരണം കൊണ്‌ടു ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ എതിര്‍പ്പില്ലെന്നു ഗൗതമി തുറന്നു പറഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ അത്തരമൊരു കഥാപാത്രവുമായി ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഗൗതമി പറയുന്നു.
ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ താത്‌പര്യം: ഗൗതമി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക