Image

ചെരുപ്പ്‌ വാങ്ങാന്‍ മുംബൈയിലേക്ക്‌ വിമാനം. സഹ മന്ത്രിയെ ഏത്തമിടീപ്പിച്ചു; ഇത്‌ മായാവതി

Published on 06 September, 2011
ചെരുപ്പ്‌ വാങ്ങാന്‍ മുംബൈയിലേക്ക്‌ വിമാനം. സഹ മന്ത്രിയെ ഏത്തമിടീപ്പിച്ചു; ഇത്‌ മായാവതി
ലക്‌നോ: തനിക്ക്‌ ഇഷ്‌ടപ്പെട്ട ചെരുപ്പ്‌ വാങ്ങാന്‍ വിമാനം മുംബൈയിലേക്ക്‌ പറപ്പിച്ചു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന്‌ തന്റെ മന്ത്രിസഭയെ സഹ മന്ത്രിയെ ഏത്തമീടീച്ചു. ഇതൊക്കെയാണ്‌ യു.പി. മുഖ്യമന്ത്രി മായാവതിയുടെ ലീലാവിലാസങ്ങളെന്ന്‌ വിക്കിലീക്‌സ്‌ വെളിപ്പെടുത്തല്‍.

അവര്‍ക്ക്‌ വീട്ടില്‍നിന്ന്‌ ഓഫിസിലെത്താനായി പ്രത്യേകം നിര്‍മിച്ച റോഡുണ്ട്‌. ഇതിലൂടെ ഒരു തവണ യാത്രചെയ്‌താല്‍ റോഡ്‌ വൃത്തിയാക്കാന്‍ പരിചാരകര്‍ പാഞ്ഞെത്തും. ഇവര്‍ അങ്ങേയറ്റത്തെ ധൂര്‍ത്തും അഴിമതിയും നിറഞ്ഞതാണെന്ന്‌ യു.എസ്‌ ഉദ്യോഗസ്ഥര്‍ നാട്ടിലേക്കയച്ച കേബ്‌ളുകള്‍ രേഖപ്പെടുത്തുന്നു.

പാദസേവകരായ പാര്‍ട്ടി അംഗങ്ങളില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും വന്‍കിട ബിസിനസുകാരില്‍നിന്നുമെല്ലാം ലക്ഷക്കണക്കിന്‌ രൂപയുടെ സമ്മാനങ്ങള്‍ സ്വീകരിച്ചുകൊണ്ടാണ്‌ അവര്‍ പിറന്നാളാഘോഷിക്കാറ്‌. അവരെ കേക്ക്‌ തീറ്റിക്കാന്‍ അവസരം കിട്ടാന്‍ ഉദ്യോഗസ്ഥര്‍ പരസ്‌പരം പോരടിക്കുന്നു ' 2007 2009 കാലത്ത്‌ അയച്ച കേബ്‌ളുകള്‍ പറയുന്നു.

ംസ്ഥാനത്താകെ പാര്‍ക്കുകളില്‍ സ്വന്തം പ്രതിമ സ്ഥാപിക്കുക, ആയിരം രൂപയുടെ കറന്‍സികള്‍കൊണ്ട്‌ നിര്‍മിച്ച ഹാരങ്ങള്‍ സ്വീകരിക്കുക തുടങ്ങിയ സ്വഭാവങ്ങളുമുണ്ടെ്‌ രേഖ ചൂണ്ടിക്കാട്ടുന്നു. 2009 ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ബി.എസ്‌.പിക്ക്‌ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും രാജ്യത്തെ പാവപ്പെട്ടവരിലും ദലിതരിലും മായാവതിക്ക്‌ ശക്തമായ സ്വാധീനമുണ്ടെന്നും കേബ്‌ളുകള്‍ വ്യക്തമാക്കുന്നു. അടുത്ത പ്രധാനമന്ത്രിപദത്തിനുവേണ്ടി സ്വപ്‌നം കണ്ട്‌ നടക്കുകയാണ്‌ ഇവരെന്നും രേകകളില്‍ വെളിപ്പെടുത്തുന്നു.
ചെരുപ്പ്‌ വാങ്ങാന്‍ മുംബൈയിലേക്ക്‌ വിമാനം. സഹ മന്ത്രിയെ ഏത്തമിടീപ്പിച്ചു; ഇത്‌ മായാവതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക