Image

ലാസ് വേഗാസ് ഓണാഘോഷം വര്‍ണ്ണാഭമായി

ജോണ്‍ ജോര്‍ജ്ജ്, ലാസ് വേഗാസ് Published on 06 September, 2011
ലാസ് വേഗാസ് ഓണാഘോഷം വര്‍ണ്ണാഭമായി

കേരളാ അസ്സോസിയേഷന്റെ 2011-ലെ ഓണാഘോഷത്തിന്റെ മൂന്നാ ദിവസ്സമായ ഞായറാഴ്ച സെപ്റ്റംബര്‍ 4-ന് ലാസ് വേഗാസ്സിലെ ഫ്‌ളെമിംഗൊ ലൈബ്രറി തിയേറ്ററില്‍ വിവിധ കലാപരിപാടികളോടെ വര്‍ണ്ണാഭമായി സമാപിച്ചു.

അമേരിക്കന്‍ ഇന്ത്യന്‍ ദേശീയഗാനത്തിനു ശേഷം അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീമതി ആന്‍സി ജോണിന്റെ ഈശ്വര പ്രാര്‍ത്ഥനാ ഗാനത്തോടും സ്വാഗത പ്രസംഗത്തോടും വൈകീട്ട് 5മണിക്ക് ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ആരംഭിച്ചു. കള്‍ച്ചറല്‍ സെക്രട്ടറി ശ്രീമതി ഷിമി മാത്യൂ, റോഷന്‍ ജോര്‍ജ്ജിനേയും എഡ് വിന്‍ ഓണാട്ടിനേയും എംസിമാരായി സദസ്സിനു പരിചയപ്പെടുത്തി. ആഘോഷത്തിന്റെ വിജയകരമായ നടത്തിപ്പിനു ഇവര്‍ രണ്ടുപേരും മികവുറ്റ പ്രകടനമാണു എംസിമാരായി കാഴ്ചവച്ചത്.

ശ്രീ.ഷിബി പോള്‍ 2011-ലെ മാവേലിത്തമ്പുരാനായി വേഷമിട്ടു. അസ്സോസിയേഷന്റെ കമ്മറ്റി അംഗങ്ങളും കുട്ടികളും മഹിളകളും ചേര്‍ന്നു മാവേലിത്തമ്പുരാനെ വേദിയിലേക്കു ആനയിച്ചു. സമകാലീനമായ വിഷയങ്ങള്‍ കോര്‍ത്തിണക്കിയുള്ള മഹാബലിയുടെ സരസ്സമായ സന്ദേശം സദസ്സിനു നന്നേ ചിരിക്കു വക നല്‍കി. തുടര്‍ന്നു ശ്രീമതി സാറാ ജോര്‍ജ്ജ് ചിട്ടപ്പെടുത്തിയ തിരുവാതിര ഗാനത്തിനു വേഗാസ്സിലം മലയാളി സുന്ദരിമാര്‍ ചുവടുകള്‍ വച്ചതു വളരെ മനോഹരമായിരുന്നു.

അസ്സോസ്സിയേഷന്റെ സീനിയര്‍ അംഗങ്ങളില്‍ ഒരാളായ ശ്രീ രാജാ പുത്തൂരിന്റെ ഓണാശംസ്സാ പ്രസംഗത്തെ തുടര്‍ന്നു അസ്സോസിയേഷന്റെ പ്രായഭേദമേന്യയുള്ള അംഗങ്ങള്‍ ആകര്‍ഷകങ്ങളായ കലാപരിപാടികളാണു വേദിയില്‍ അവതരിപ്പിച്ചത്. നടന ചാരുതയോടെയുള്ള ഭരതനാട്യങ്ങള്‍ , സിനിമാ ഗാനങ്ങള്‍ക്കു വേണ്ടിയുള്ള നൃത്തച്ചുവടുകള്‍ , മാപ്പിളപ്പാട്ടുകള്‍ക്ക് ഒരുക്കിയ ഡാന്‍സ്സുകള്‍ , വിവിധ തരം ഗാനങ്ങള്‍ തുടങ്ങി 3 മണിക്കൂര്‍ നീണ്ട കലാപരിപാടികളാണു 2011-ന്റെ ഓണാഘോഷത്തിനു മാറ്റു കൂട്ടിയത്. കലാപരിപാടികള്‍ അവതരിപ്പിച്ച 14 വയസ്സിനു താഴെ പ്രായമുള്ള എല്ലാ കുട്ടികളേയും ട്രോഫികള്‍ നല്‍കി ആദരിച്ചു. ട്രഷറര്‍ ശ്രീമതി റീന ജോണിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷം വര്‍ണ്ണാഭമായും വിജയകരമായും സമാപിച്ചു.

ലാസ് വേഗാസ് ഓണാഘോഷം വര്‍ണ്ണാഭമായി
ലാസ് വേഗാസ് ഓണാഘോഷം വര്‍ണ്ണാഭമായി
ലാസ് വേഗാസ് ഓണാഘോഷം വര്‍ണ്ണാഭമായി
ലാസ് വേഗാസ് ഓണാഘോഷം വര്‍ണ്ണാഭമായി
ലാസ് വേഗാസ് ഓണാഘോഷം വര്‍ണ്ണാഭമായി
ലാസ് വേഗാസ് ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
George Puthenkurish 2021-08-21 18:41:57
Heartfelt condolences. Malayalam Society of Houston
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക