Image

പെയര്‍ലാന്റ് മാനുവേല്‍ മാര്‍ത്തോമ്മാ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കി.

പി.പി.ചെറിയാന്‍ Published on 06 September, 2011
പെയര്‍ലാന്റ് മാനുവേല്‍ മാര്‍ത്തോമ്മാ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കി.
ഹ്യൂസ്റ്റണ്‍ : ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ പെയര്‍ലാന്‍ഡ് മന്‍വേല്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പെയര്‍ലാന്റ് മന്‍വേല്‍ മാര്‍ത്തോമ്മാ കര്‍ഷകശ്രീ അവാര്‍ഡിന് ബേബി യോഹന്നാന്‍ അര്‍ഹനായി.

പ്രകൃതി, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും, വീടിനോടു ചേര്‍ന്ന് നിര്‍മ്മിക്കുന്ന അടുക്കള തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നോര്‍ത്ത് അമേരിക്ക ഭദ്രാസനത്തില്‍ ഇദംപ്രഥമമായി ഇങ്ങനെ ഒരു മത്സരം സംഘടിപ്പിച്ചത്. അംഗങ്ങളുടെ ഭവനങ്ങളോടു ചേര്‍ന്നുള്ള ഏറ്റവും നല്ല പച്ചക്കറി തോട്ടങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയത്, ഗൃഹാതുര അനുഭവങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായിരുന്നു. 65 കുടുംബങ്ങളോടു ചേര്‍ന്ന് അടുക്കള തോട്ടങ്ങള്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമാണ്.
ഒന്നാം സമ്മാനാര്‍ഹനായ ബേബി യോഹന്നാനെ കൂടാതെ പി.ഐ.വര്‍ഗിസ്, തോമസ് കണ്ണേത്ത്, എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കര്‍ഹരായി.

ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയിലെ ആരാധനയ്ക്കുശേഷം നടന്ന പ്രത്യേക സമ്മേളനത്തില്‍ വികാരി റവ.സഖറിയാ ജോണ്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഇടവക എക്ലിക്യൂട്ടീവ് കമ്മറ്റിയിലെ പെയര്‍ലാന്‍ഡ് പ്രതിനിധി തോമസ് മാത്യൂ ( ജീമോന്‍ )നന്ദി അറിയിച്ചു.

ഇടവകയിലെ കൃഷിക്കാരില്‍ പ്രമുഖരായ ഈശോ ടി.ഏബ്രഹാം, തോമസ് വര്‍ഗീസ്, ജോസഫ്.ടി.ജോര്‍ജ്ജ് എന്നിവര്‍ വിധികര്‍ത്താക്കളായി പ്രവര്‍ത്തിച്ചു. അടുക്കള തോട്ടങ്ങളിലെ, ക്രമീകരണം, സൗന്ദര്യം, എത്രതരം ഫലങ്ങള്‍ , ഫലങ്ങളുടെ വിളവ് തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് വിജയികളെ കണ്ടെത്തിയത്. വര്‍ഗീസ് ജോസഫ് അടുക്കളതോട്ട ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ടി.എ.മാത്യൂ ഒന്നു രണ്ടും സമ്മാനാര്‍ഹര്‍ക്കുള്ള ട്രോഫികളും, ഷാജി മോന്‍ ഇടിക്കുള മൂന്നാം സമ്മാന ട്രോഫിയും സ്‌പോണ്‍സര്‍ ചെയ്തു.
പെയര്‍ലാന്റ് മാനുവേല്‍ മാര്‍ത്തോമ്മാ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കി.പെയര്‍ലാന്റ് മാനുവേല്‍ മാര്‍ത്തോമ്മാ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കി.പെയര്‍ലാന്റ് മാനുവേല്‍ മാര്‍ത്തോമ്മാ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കി.പെയര്‍ലാന്റ് മാനുവേല്‍ മാര്‍ത്തോമ്മാ കര്‍ഷകശ്രീ അവാര്‍ഡുകള്‍ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക