Image

കൊച്ചുത്രേസ്യാമ്മ തോമസ് നിര്യാതയായി

Published on 17 January, 2013
കൊച്ചുത്രേസ്യാമ്മ തോമസ് നിര്യാതയായി
മെല്‍ബണ്‍: പ്രവാസി കേരളാ കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം കോര്‍ഡിനേറ്റര്‍ സാബു പഴയാറ്റിലിന്റെ മാതാവ് എടത്വാ പഴയാറ്റില്‍ പരേതനായ കെ.ടി. തോമസിന്റെ ഭാര്യ കൊച്ചുത്രേസ്യാമ്മ തോമസ് നിര്യാതയായി. സംസ്‌കാരം എടത്വാ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടന്നു. 

പവാസി കേരളാ കോണ്‍ഗ്രസിന്റെ മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബ് പരേതയുടെ വസതിയില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. കൊച്ചുത്രേസ്യാമ്മ തോമസിന്റെ നിര്യാണത്തില്‍ ധനമന്ത്രി കെ.എം മാണി, ജോസ് കെ മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, സി.എഫ്. തോമസ് എംഎല്‍എ, തോമസ് ചാഴികാടന്‍, ഡോ. കെ.സി. ജോസഫ്, പ്രവാസി കേരളാ കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം ഭാരവാഹികളായ തോമസ് വാതപ്പള്ളി, സജി മുണ്ടയ്ക്കല്‍, ജോസഫ് വരിക്കമാന്‍തൊട്ടി, അലക്‌സ് കുന്നത്ത്, കിഷോര്‍ ജോസ്, സിജോ ഇടുക്കി, മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയയുടെ പ്രസിഡന്റ് വര്‍ഗീസ് പൈനാടത്ത്, ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഭാരവാഹികളായ രാജന്‍ ബേബി, ബിനോയി തോമസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

കൊച്ചുത്രേസ്യാമ്മ തോമസ് നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക