Image

യുവജനങ്ങള്‍ക്കായി ഏകദിന സെമിനാര്‍ ജനുവരി 28 ന്

Published on 17 January, 2013
യുവജനങ്ങള്‍ക്കായി ഏകദിന സെമിനാര്‍ ജനുവരി 28 ന്
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ യുവതീയുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യക്തിത്വ വികസന സെമിനാര്‍ സംഘടിപ്പിക്കുന്നു. പതിനൊന്നാം ക്ലാസ് മുതലുള്ള ടീനേജുകാര്‍ക്കും ഈ സെമിനാറില്‍ പങ്കെടുക്കാം. 

ജനുവരി 28 ന് സാന്റിനോഗിലെ സെന്റ് ജിറാള്‍ഡ് പള്ളിയിലാണ് സെമിനാര്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകുന്നേരം വരെയാണ് സെമിനാര്‍. ഫാ. ബോബി ഏബ്രഹാം, ഫാ. ടോമി കളത്തൂര്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നതെന്ന് മെല്‍ബണ്‍ ചാപ്ലൈന്‍ ഫാ. പീറ്റര്‍ കാവുംപുറം അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക