Image

അനധികൃതസ്വത്തു സമ്പാദനം: കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഹര്‍ജി തള്ളി

Published on 06 September, 2011
അനധികൃതസ്വത്തു സമ്പാദനം: കുഞ്ഞാലിക്കുട്ടിക്ക് എതിരായ ഹര്‍ജി തള്ളി
തൃശ്ശൂര്‍: വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കുഞ്ഞാലിക്കുട്ടിയുടെ സ്വത്തിനെക്കുറിച്ച് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ഇപ്പോള്‍ത്തന്നെ അന്വേഷണം നടത്തുന്നുണ്ടെന്നും അതിനാല്‍ പുതിയൊരു അന്വേഷണം വേണ്ടെന്നും കോടതി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ആരോപിച്ച് നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് അബ്ദുള്‍ അസീസ് ആണ് ഹര്‍ജി നല്‍കിയത്. ഭാര്യയുടേയും കാര്യസ്ഥന്‍മാരുടേയും പേരില്‍ തിരുവനന്തപുരത്തും ഗൂഡല്ലൂരിലുമായി കുഞ്ഞാലിക്കുട്ടി അനധികൃതമായി സ്ഥലം വാങ്ങിയിട്ടുണ്ടെന്നായിരുന്നു പരാതി. തിരുവനന്തപുരത്ത് അഞ്ചിടങ്ങളിലായും ഗൂഡല്ലൂരില്‍ നൂറ് ഏക്കറും ബിനാമികള്‍ വഴി സ്വന്തമാക്കിയെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ആരോപണങ്ങള്‍ തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് ഹരജി തള്ളിയത്. കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ ഉമ്മക്കൊല്‍സു പൊതുപ്രവര്‍ത്തകയുടെ പരിധിയില്‍ വരുന്നില്ലെന്നും കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക