Image

സ്ത്രീ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കെ.അജിത ഫോമാ കേരളാ കണ്‍വന്‍ഷനില്‍

അനില്‍ പെണ്ണുക്കര Published on 16 January, 2013
സ്ത്രീ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കെ.അജിത ഫോമാ കേരളാ കണ്‍വന്‍ഷനില്‍
കൊച്ചി : ഫോമാ കൊച്ചി കണ്‍വന്‍ഷനില്‍ അപ്രതീക്ഷിതമായി ഇന്ത്യയിലെ നക്‌സല്‍പ്രസ്ഥാനത്തിന്റെ നെടുംതൂണുകളായിരുന്ന മന്ദാഗിനിയുടേയും, നാരായണന്റേയും പുത്രി കെ.അജിത കടന്നു വന്നപ്പോള്‍ വിശിഷ്ടാതിഥികള്‍ക്കും, കാണികള്‍ക്കും കൗതുകം.

മാധ്യമ സെമിനാര്‍ തുടങ്ങുന്ന സമയത്ത് കൊച്ചി ഡ്രീംസ് ഹോട്ടല്‍ വേദിയിലാണ് അജിതയെത്തിയത്. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവര്‍ അജിതയെ സ്വീകരിച്ച് വേദിയിലെത്തിച്ചു.

ബാബുപോള്‍ ഐ.എ.എസ്. മോഡറേറ്ററായ മാധ്യമ സാഹിത്യ സെമിനാറില്‍ മാധ്യമങ്ങളുടെ ഭാഷാപ്രയോഗത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അജിത സംസാരിച്ചുതുടങ്ങിയത്.

ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടിയെ "ബലാത്സംഗം" നടത്തി കൊന്നു എന്ന് ന്യൂസ് കൊടുക്കുന്നതിനു പകരം മാധ്യമങ്ങള്‍ "മാനഭംഗ'പ്പെടുത്തി കൊലപ്പെടുത്തി എന്ന് വാര്‍ത്ത മാറ്റി എഴുതികൊടുക്കുമ്പോള്‍ നമ്മുടെ മാധ്യമസംസ്‌കാരത്തിന് എന്തു സംഭവിക്കുന്നു എന്ന് സജീവമായി ഇത്തരം വേദികളില്‍ ചിന്തിക്കണം.
പലപ്പോഴും സ്ത്രീപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാന്‍ പല സ്ത്രീ സംഘടനകള്‍ക്കും കഴിയുന്നില്ല. കാരണം സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെ, സ്ത്രീകളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഫോമപോലെയുള്ള സംഘടനകള്‍ അടിയന്തിരമായി ഇടപെടണം. ഇത്തരം സംഘടനകള്‍ക്ക് വിവിധതരത്തിലുള്ള സ്വാധീനം ഉപയോഗിക്കുമ്പോള്‍ കഴിയുമെന്നും കെ.അജിത കൂട്ടിച്ചേര്‍ത്തു.

ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ അധ്യക്ഷത വഹിച്ചു. വനിതകളെ ബാധിക്കുന്ന എല്ലാത്തരം പ്രശ്‌നങ്ങളിലും ഫോമാ സജീവമായി ഇടപെടാറുണ്ട്. അതിന് ഫോമയ്ക്ക് കരുത്തുറ്റ ഒരു വനിതാ നേതൃത്വമുണ്ട്. കെ.അജിത ആവശ്യപ്പെട്ട വിഷയങ്ങളില്‍ എന്തു സഹായവും ഏതു സമയത്തും എത്തിക്കുവാന്‍ ഫോമായ്ക്ക് കഴിയുമെന്ന് ജോര്‍ജ് മാത്യൂ പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണെന്നും ഒരു തരത്തിലുമുള്ള സാമൂഹ്യ അനീതികള്‍ വച്ചുപൊറുപ്പിക്കുവാന്‍ പ്രവാസികള്‍ സമ്മതിക്കില്ലന്നും ശക്തമായി അദ്ദേഹം പറഞ്ഞത് സദസ് കരഘോഷത്തോടെയാണ് വരവേറ്റത്.

ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്, സ്വാഗതവും, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് നന്ദിയും പറഞ്ഞു. അനിയന്‍ ജോര്‍ജ്ജ് മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.
സ്ത്രീ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കെ.അജിത ഫോമാ കേരളാ കണ്‍വന്‍ഷനില്‍സ്ത്രീ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കെ.അജിത ഫോമാ കേരളാ കണ്‍വന്‍ഷനില്‍സ്ത്രീ പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് കെ.അജിത ഫോമാ കേരളാ കണ്‍വന്‍ഷനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക