Image

സൗണ്ട്‌ തോമ: ദിലീപ്‌ മുറിച്ചുണ്ടനാകുന്നു

Published on 18 January, 2013
സൗണ്ട്‌ തോമ: ദിലീപ്‌ മുറിച്ചുണ്ടനാകുന്നു
വൈശാഖ്‌ സംവിധാനം ചെയ്യുന്ന സൗണ്ട്‌തോമ എന്ന ചിത്രത്തില്‍ ദിലീപ്‌ മുറിച്ചുണ്ടനാകുന്നു. ധനികകുടുംബത്തില്‍ മുറിച്ചുനായി ജനിച്ചവനാണ്‌ തോമ. തനിക്ക്‌ ശബ്ദവൈകല്യമുണ്ടെങ്കിലും എഫ്‌എം റേഡിയോയിലെ സുന്ദരശബ്ദത്തിനുടമയായ ജോക്കിയെ ധൈര്യമായി പ്രണയിക്കുന്ന തോമയുടെ ജീവിതത്തിലുാകുന്ന സംഭവങ്ങളാണ്‌ കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്‌.

സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികാപദവിയിലെത്തിയ നമിത പ്രസാദാണ്‌ സൗണ്ട്‌തോമയുടെ നായികയാവുന്നത്‌. നെടുമുടി വേണു, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ഷിജു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ദിലീപിന്റെ ചാന്തുപൊട്ട്‌, കല്യാണരാമന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതിയ ബെന്നി പി. നായരമ്പലമാണ്‌ സൗണ്ട്‌തോമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്‌. ദിലീപിന്റെ സഹോദരന്‍ അനൂപാണ്‌ ചിത്രം നിര്‍മിക്കുന്നത്‌.
സൗണ്ട്‌ തോമ: ദിലീപ്‌ മുറിച്ചുണ്ടനാകുന്നുസൗണ്ട്‌ തോമ: ദിലീപ്‌ മുറിച്ചുണ്ടനാകുന്നുസൗണ്ട്‌ തോമ: ദിലീപ്‌ മുറിച്ചുണ്ടനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക