Image

`ഇന്‍ഡെക്‌സ്‌പോ മസ്‌കറ്റ്‌ 2011' സെപ്‌റ്റംബര്‍ 20-ന്‌ ഒമാന്‍ എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിക്കും

Published on 06 September, 2011
`ഇന്‍ഡെക്‌സ്‌പോ മസ്‌കറ്റ്‌ 2011' സെപ്‌റ്റംബര്‍ 20-ന്‌ ഒമാന്‍  എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിക്കും
മസ്‌കറ്റ്‌: ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ചേംബേഴ്‌സ്‌ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‌ഡസ്‌ട്രീസ്‌ (എഫ്‌.ഐ.സി.സി.ഐ)യും ഒമാന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ (ഒ.സി.സി.ഐ)യും ഒമാനിലെ ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയായ സില്‍വര്‍ സ്റ്റാര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച്‌ നാലാമത്‌ `ഇന്‍ഡെക്‌സ്‌പോ സെപ്‌റ്റംബര്‍ 20 മുതല്‍ 22 വരെ ഒമാന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കും.

ഇന്ത്യയുടെ വാണിജ്യമന്ത്രാലയം, വാണിജ്യ വകുപ്പുകള്‍ തുടങ്ങിയവയുടേയും, കോക്കനട്ട്‌ ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌, കൊയര്‍ ബോര്‍ഡ്‌, ഖാദി വില്ലേജ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മീഷന്‍ തുടങ്ങിയവരുടെ ഒരു വലിയ നിര തന്നെ എക്‌സിബിഷനില്‍ പങ്കെടുക്കുന്നുണ്ട്‌. നൂറില്‍പ്പരം ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിന്നെത്തുമെന്ന്‌ സില്‍വര്‍ സ്റ്റാര്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ പി.ഡി. നാഥ്‌ അവകാശപ്പെട്ടു.

സെപ്‌റ്റംബര്‍ 21-ന്‌ ഒമാന്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ ഹാളില്‍ ഇന്ത്യാ- ഒമാന്‍ ബിസിനസ്‌ ഫോറം നടക്കും. എഫ്‌.ഐ.സി.സി.ഐയുടെ നേതൃത്വത്തില്‍ 27-ല്‍പ്പരം കമ്പനികളുടെ മുതിര്‍ന്ന പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. ഇന്ത്യയിലേയും ഒമാനിലേയും ബിസിനസുകാര്‍ക്ക്‌ തുറന്ന ചര്‍ച്ചകള്‍ക്ക്‌ ബിസിനസ്‌ ഫോറം സഹായിക്കുമെന്ന്‌ ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാദ്വ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക