Image

പ്രസവം ചിത്രീകരിക്കുന്നത്‌ ശരിയല്ല: പാര്‍വതി

Published on 21 January, 2013
പ്രസവം ചിത്രീകരിക്കുന്നത്‌ ശരിയല്ല: പാര്‍വതി
തിരുവനന്തപുരം: ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം അമ്മയാവുക എന്നത്‌ ദൈവികമായ കാര്യമാണ്‌. അതിനാല്‍ തന്നെ പ്രസവരംഗങ്ങള്‍ ചിത്രീകരിക്കുന്നതു ശരിയായ കാര്യമല്ലെന്ന്‌ മുന്‍ ചലച്ചിത്രതാരവും നടന്‍ ജയറാമിന്‍െറ പത്‌നിയുമായ പാര്‍വതി അഭിപ്രായപ്പെട്ടു.

അമ്മയാകുന്നതു വാണിജ്യവത്‌കരിക്കുന്നതിനോടു തനിക്കു താത്‌പര്യമില്ല.എന്നാല്‍, അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങള്‍ കൂടിയാണ്‌. എന്നാല്‍, ബ്ലസിയുടെ സിനിമയില്‍ പ്രസവരംഗം മോശമായി ചിത്രീകരിക്കുമെന്നു കരുതുന്നില്ലെന്നും പാര്‍വതി പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധി നൃത്തോത്സവത്തോടനുബന്ധിച്ച്‌ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയ പാര്‍വതി പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ഇപ്പോള്‍ നൃത്തത്തിലാണു ശ്രദ്ധ പതിപ്പിക്കുന്നത്‌. അതിനാല്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി ആലോചിച്ചിട്ടില്ല. കുടുംബിനിയായപ്പോള്‍ വീട്ടില്‍ത്തന്നെ ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്‌ട്‌. ജയറാമിന്‍െറ മാനേജര്‍ റോള്‍വരെ താനാണു നോക്കുന്നത്‌. സൃഷ്ടിപരമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നലാണു തന്നെ നൃത്തപഠനത്തിലെത്തിച്ചത്‌. കേരളത്തിന്റൈ തനതു കലയായതിനാലാണു മോഹിനിയാട്ടം തന്നെ തെരഞ്ഞെടുത്തത്‌. മോഹിനിയാട്ടം അധികരിച്ച്‌ പുതിയൊരു പദ്ധതിയുടെ പണിപ്പുരയിലാണെന്നും പാര്‍വതി പറഞ്ഞു.

വളരെ ചെറിയ പ്രായത്തിലാണു സിനിമാരംഗത്തേക്കു വന്നത്‌. അന്നു സിനിമയെക്കുറിച്ചൊന്നും കാര്യമായി അറിയില്ലായിരുന്നു. അതുകൊണ്‌ടു തന്നെ പഠിക്കാന്‍ വളരെ പണിപ്പെടേണ്‌ടിവന്നു. ഇന്നത്തെ പുതിയ നടിമാര്‍ക്ക്‌ അത്രത്തോളം പ്രയാസമുണെ്‌ടന്നു തോന്നുന്നില്ല. മലയാളസിനിമയിലെ ഇപ്പോഴത്തെ നായികമാര്‍ കുറേക്കൂടി ആര്‍ജവമുള്ളവരാണ്‌. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ കാഴ്‌ചപ്പാടും ധാരണയും അവര്‍ക്കുണ്‌ട്‌.

നടന്‍ എന്ന നിലയില്‍ ജയറാമിന്‍െറ പ്രകടനത്തെ വിലയിരുത്തുമ്പോള്‍ പത്തില്‍ ഏഴു മാര്‍ക്കു നല്‍കാമെന്ന്‌ ഒരു ചോദ്യത്തിന്‌ മറുപടിയായി പാര്‍വതി പറഞ്ഞു.
പ്രസവം ചിത്രീകരിക്കുന്നത്‌ ശരിയല്ല: പാര്‍വതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക