Image

നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ പെന്‍സില്‍വേനിയയുടെ ഓണാഘോഷം സെപ്‌റ്റം. പത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2011
നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ പെന്‍സില്‍വേനിയയുടെ ഓണാഘോഷം സെപ്‌റ്റം. പത്തിന്‌
ഫിലാഡല്‍ഫിയ: എന്‍.എസ്‌.എസ്‌ ഓഫ്‌ പി.എയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ പത്താംതീയതി രാവിലെ 10 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ (10917 North East Eve, Philadelphia, PA 19116) നടത്തപ്പെടുന്നു.

ഫിലാഡല്‍ഫിയയുടെ ചരിത്രത്തിലാദ്യമായി കേരളീയത്തനിമയില്‍ നിറപറയും നിലവിളക്കും ആനയും അമ്പാരിയും, അത്തപ്പൂക്കളവും, പാരമ്പര്യ രീതിയില്‍ ഓലക്കുട ചൂടിയ മാവേലിമന്നനും ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്‌. വൈവിധ്യമാര്‍ന്ന നൃത്തനൃത്യങ്ങള്‍, തായമ്പക, കടുവാക്കളി, പുലിക്കളി, കോല്‍കളി, കരകംതുള്ളല്‍, കോലംതുള്ളല്‍, കുമ്മാട്ടിക്കളി, വില്ലടിച്ചാംപാട്ട്‌, ഓണവില്ല്‌, ഓണസ്‌കിറ്റ്‌, വള്ളംകളി തുടങ്ങി 35-ല്‍പ്പരം പ്രോഗ്രാമുകള്‍ അണിനിരക്കുന്നു.

ഓണാഘോഷത്തോടനുബന്ധിച്ച്‌ 24 തരം വിഭവങ്ങളോടുകൂടിയ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണസദ്യയും ഈവര്‍ഷത്തെ പ്രത്യേകതയാണ്‌. ഫിലാഡല്‍ഫിയയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും ഓണാഘോഷപരിപാടികളിലേക്ക്‌ സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ജി.കെ. നായര്‍ (267 231 1800), സുരേഷ്‌ നായര്‍ (267 515 8375), രാജേഷ്‌ നായര്‍ (609 468 8572), മണി നായര്‍ (302 464 2985). സുരേഷ്‌ നായര്‍ അറിയിച്ചതാണിത്‌.
നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ പെന്‍സില്‍വേനിയയുടെ ഓണാഘോഷം സെപ്‌റ്റം. പത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക