Image

എം.സി.എന്‍ ചാനലിന്റെ രണ്ടാമത്‌ വാര്‍ഷികവും, പുതിയ പരിപാടികളുടെ ഉദ്‌ഘാടനവും നടന്‍ റഹ്‌മാന്‍ നിര്‍വഹിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 07 September, 2011
എം.സി.എന്‍ ചാനലിന്റെ രണ്ടാമത്‌ വാര്‍ഷികവും, പുതിയ പരിപാടികളുടെ ഉദ്‌ഘാടനവും നടന്‍ റഹ്‌മാന്‍ നിര്‍വഹിച്ചു
ന്യൂയോര്‍ക്ക്‌: എം.സി.എന്‍ ചാനലിന്റെ രണ്ടാമത്‌ വാര്‍ഷികവും, പുതിയ പരിപാടികളുടെ ഉദ്‌ഘാടനവും ഓഗസ്റ്റ്‌ 31-ന്‌ ഫ്‌ളോറല്‍ പാര്‍ക്കിലെ 26 ടൈസണ്‍ അവന്യൂവിലുള്ള സെന്ററില്‍ കൂടിയ യോഗത്തില്‍ വെച്ച്‌ പ്രസിദ്ധ സിനിമാതാരം റഹ്‌മാന്‍ നിലവിളക്ക്‌ കൊളുത്തി നിര്‍വഹിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ എം.സി.എന്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടു എന്ന്‌ തന്റെ പ്രസംഗത്തില്‍ നടന്‍ വിനീത്‌ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

എം.സി.എന്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സി.ഇ.ഒ ക്രിസ്റ്റഫര്‍ ജോണ്‍ വിവരിച്ചു. ചാനലിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സി.ഇ.ഒ ആയി റെനി ജോസഫിനേയും, ന്യൂയോര്‍ക്ക്‌ റീജിയണല്‍ മാനേജരായി ഫിലിപ്പ്‌ മഠത്തിലിനേയും നിയോഗിച്ചു.

മലയാള സിനിമയിലെ പ്രമുഖരായ സിനിമാ താരങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്‌ റീനി ജോസഫ്‌, ഫോമയുടെ ജോസ്‌ ചുമ്മാര്‍, ഫൊക്കാനയുടെ വിന്‍സെന്റ്‌ സിറിയക്‌, തോമസ്‌ ടി. ഉമ്മന്‍, ഏബ്രഹാം ജോസഫ്‌, ജോസ്‌ തെക്കേടം, സിറിയക്‌ തോട്ടം, യു.എ. നസീര്‍, കൂടാതെ സിനിമാതാരങ്ങളായ രമ്യ നമ്പീശന്‍, ജ്യോതിര്‍മയി, ധന്യാ മേരി വര്‍ഗീസ്‌, മഞ്‌ജു പിള്ള, ഷാന്‍ റഹ്‌മാന്‍, കലാഭന്‍ ജിന്റോ, സയനോര എന്നിവര്‍ സംസാരിച്ചു.

ന്യൂയോര്‍ക്ക്‌ റീജിയണല്‍ മാനേജര്‍ സ്വാഗതവും രജു ചക്കുളം നന്ദിയും അര്‍പ്പിച്ചു. യോഗ നടപടികള്‍ നിയന്ത്രിച്ചത്‌ ജിന്‍സ്‌ മോന്‍ സക്കറിയയാണ്‌. ഫിലിപ്പ്‌ മഠത്തില്‍ അറിയിച്ചതാണിത്‌.
എം.സി.എന്‍ ചാനലിന്റെ രണ്ടാമത്‌ വാര്‍ഷികവും, പുതിയ പരിപാടികളുടെ ഉദ്‌ഘാടനവും നടന്‍ റഹ്‌മാന്‍ നിര്‍വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക