Image

ഹവ്വാക്കവിത (ജോര്‍ജ്‌ നടവയല്‍)

Published on 20 January, 2013
ഹവ്വാക്കവിത (ജോര്‍ജ്‌ നടവയല്‍)
നികുതി

നിയതിക്ക്‌ നിയന്താവ്‌ നല്‌കും
നികുതിയല്ലോ നരജീവിതങ്ങള്‍
* (നിയതി= വിധി, പ്രകൃതിശക്തി
നിയന്താവ്‌= ഈശ്വരന്‍)

ചാരിറ്റി ചിരിക്കുന്നു

പാവപ്പെട്ടവരേ, ഭാരം ചുമക്കുന്നവരേ,
നിങ്ങളങ്ങനെ തന്നെ തുടര്‍ന്നോളൂ;
എങ്കിലല്ലേ മുതലാളര്‍ ഞങ്ങള്‍ക്കെന്നും
ചാരിറ്റി വാരി വിതറി ചിരിക്കാനാകൂ,
ക്യാമറകള്‍ക്ക്‌ കണ്ണിറുക്കാനാകൂ.
ഹവ്വാക്കവിത (ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക