Image

ഡോ. മോഹന്‍ എബ്രഹാം തര്യന്‍ നിര്യാതനായി

Published on 22 January, 2013
ഡോ. മോഹന്‍ എബ്രഹാം തര്യന്‍ നിര്യാതനായി
സിഡ്‌നി: രണ്ടു പതിറ്റാണ്ടിലധികമായി സിഡ്‌നിയിലെ മലയാളി സമൂഹത്തില്‍ നിറഞ്ഞുനിന്നുരുന്ന ഡോ മോഹന്‍ തര്യന്‍ (67) സിഡ്‌നിയിലെ കോണ്‌കോട് ആശുപത്രിയില്‍ നിര്യാതനായി. കോഴഞ്ചേരി മലയില്‍ കുടുംബാംഗമായ ഡോ. മോഹനും ഭാര്യ ഡോ എലിസബത്തും 1991 ല്‍ ആണ് കുടുംബസമേതം സിഡ്‌നിയിലേക്ക് കുടിയേറിയത്. 

സിഡ്‌നിയിലെ നാര്‍വിയില്‍ ജനറല്‍ പ്രാക്ടീഷണര്‍മാരായി പ്രവര്‍ത്തിക്കുകയായിരുന്ന ഡോക്ടര്‍ ദമ്പതികള്‍, സിഡ്‌നിയിലെ അനവധി മലയാളി കുടുംബങ്ങളുടെ ഡോക്ടര്‍മാരായിരുന്നു. ജോര്‍ജി തര്യന്‍, സ്മിത സൂസന്‍ ,നീത അന്ന എന്നിവര്‍ മക്കളും സ്റ്റീഫന്‍ സൈമണ്ട്‌സ് , ടോണി സ്‌റ്റെഫാസ് എന്നിവര്‍ മരുമക്കളുമാണ്. സിഡ്‌നി മലയാളി അസോസിയേഷന്‍ പ്രസിഡണ്ടും സഹപ്രവര്‍ത്തകരും ഡോ തര്യന്റെ ഭവനത്തിലെത്തി മലയാളി സമൂഹത്തിന്റെ വേദനയും അനുശോചനവും അറിയിച്ചു. 

അന്ത്യകര്‍മ്മങ്ങള്‍ 2013 ജനുവരി 23-ന് ബുധനാഴ്ച്ച രാവിലെ 10.30 നു ക്രോയി#ന്‍ സെന്റ് ജയിംസ് ആഗ്ലിക്കന്‍ ദേവാലയത്തില്‍ വച്ച് സിഡ്‌നി മാര്‍തോമ പള്ളി വികാരി ഫാ മാത്യുസിന്റെ കാര്‍മികത്വ ത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സിഡ്‌നിയിലെ റൂക്ക് വുഡ് സെമിത്തേരിയില്‍ സംസ്‌ക്കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാവും.

റിപ്പോര്‍ട്ട്: ടോമി വര്‍ഗീസ് മംഗലത്തില്‍

ഡോ. മോഹന്‍ എബ്രഹാം തര്യന്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക